പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റും ലഹരി മുക്തക്ലബായ വിമുക്തിയും സംയുക്തമായി ഫുട്ബോളാണ് ലഹരി ആശയവുമായി വിദ്യാർത്ഥികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.
കൊയിലാണ്ടി എക്സൈസ് ഓഫീസർ പ്രജിത്ത് വി വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി ജി ചിത്രേഷ് ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ പ്രജിത്ത് വി അധ്യാപകരായ കെ സരിത്ത്, കെ ബീന എസ് ആർ ജയ്കിഷ് വിദ്യാർത്ഥികളായ ആദിത്യ ഇ, റിസ്വാൻ എന്നിവർ നേതൃത്വം നൽകി.