--- പരസ്യം ---

സൗദിയിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി നേടാം; ഇതാ മലയാളികൾക്ക് അവസരം, ഇപ്പോൾ അപേക്ഷിക്കാം

By admin

Published on:

Follow Us
--- പരസ്യം ---

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ (KFMC) സ്പോർട്സ് മെഡിസിൻ കൺസൾട്ടന്റ്/ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഒഴിവിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. അമേരിക്കൻ/ കനേഡിയൻ ബോർഡിന്റെ ഫെലോഷിപ്പ്, CCT/ CCST അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സ്‌പെഷ്യാലിറ്റിയിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 55 വയസ്സ്. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയിൽ ഐ.ഡിയിലേയ്ക്ക് ആഗസ്റ്റ് 9ന് രാവിലെ 11 മണിക്കകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. അഭിമുഖം ഓൺലൈനായി നടക്കും. തീയതി പിന്നീട് അറിയിക്കും.

അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്‌പോർട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾ www.norkaroots.org വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.

--- പരസ്യം ---

Leave a Comment