കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ ജ്വാല സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു സി.എം വിനോദ് അധ്യക്ഷം വഹിച്ച പരിപാടികൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ഐ.സജീവൻ മാസ്റ്റർ,എം സുരേഷ് മാസ്റ്റർ, സി.കെ ബാലകൃഷ്ണൻ, ഐ ശ്രീനിവാസൻ, വി.പി സദാനന്ദൻ,ഡലീഷ് ബി,സഫീറ വി.കെ ആശംസകളർപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതവും ലിനേഷ് വി.പി നന്ദിയും പറഞ്ഞു. തുറയൂർ ജി.യു.പി സ്കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകനായ രജീഷ് നയിച്ച പ്രശ്നോത്തരി മത്സരത്തിൽ എൽ പി. വിഭാഗത്തിൽ
നവതേജ് കണ്ണോത്ത് യുപി സ്കൂൾ ഒന്നാം സ്ഥാനവും പാർവണ പ്രഭീഷ് കണ്ണോത്ത് യു.പി സ്കൂൾ രണ്ടാം സ്ഥാനവും ഫർഹാൻ അഷ്റഫ് കണ്ണോത്ത് യു.പി സ്കൂൾ, ആർണവ് നടുവത്തൂർ യു.പി സ്കൂൾ മൂന്നാം സ്ഥാനവും
യു പി വിഭാഗത്തിൽ മുഹമ്മദ് റസാൻ കണ്ണോത്ത് യു.പി. സ്കൂൾ ഒന്നാം സ്ഥാനവും ശിവനന്ദ കണ്ണോത്ത് യു.പി സ്കൂൾ രണ്ടാം സ്ഥാനവും ദേവതീർത്ഥ നമ്പ്രത്ത് കര യു .പി സ്കൂൾ, അഭിമന്യു പി.പി നടുവത്തൂർ യു.പി. സ്കൂൾ മൂന്നാം സ്ഥാനവും എച്ച് എസ് വിഭാഗം ദർശിക് എം.പി ജി.വിഎച്ച്എസ്എസ് മേപ്പയ്യൂർ ഒന്നാം സ്ഥാനവും
നിതശ്രീ എസ് വി.എ ജി എച്ച് എസ് എസ് നടുവത്തൂർ രണ്ടാം സ്ഥാനവും നിവേദ് കൃഷ്ണ എസ് വി എ ജി എച്ച് എസ് എസ് നടുവത്തൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്വാതന്ത്ര്യ ജ്വാല സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു
Published on: