കീഴരിയൂർ: ദീക്ഷയുടെ പണകുടുക്ക ഡി.വൈ.എഫ്.ഐയുടെ നേത്യത്വത്തിൽ വയനാട് ദുരന്തത്തിൽ പെട്ടവർക്ക് വീട് നിർമ്മിച്ചു കൊടുക്കുന്ന പദ്ധതിയിലേക്ക് സംഭാവന നൽകി. നാല് വയസ്സ് മാത്രം പ്രായമായ കൊച്ചു മിടുക്കി കീഴരിയൂർ പാറ ക്കീൽ താഴ അങ്കണവാടിയിലാണ് പഠിക്കുന്നത്. ഡി.വൈ.എഫ്.ഐ കീഴരിയൂർ മേഖല കമ്മറ്റി സെക്രട്ടറി നികേഷിൻ്റെയും അനുശ്രീയുടെയും മകളാണ് ദീക്ഷ. ഡി.വൈ.എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ് സതീഷ് പണക്കുടുക്ക സ്വീകരിച്ചു ബ്ലോക്ക് കമ്മിറ്റി അംഗം ലിനീഷ് അനുശ്രീ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
--- പരസ്യം ---