കേന്ദ്രകമ്മിറ്റിയുടെ ആ സബോട്ടെജ് മീറ്റിംങ്ങിൽ റയില്‍വേ പാളങ്ങള്‍ പാലങ്ങള്‍ , എന്നിവ തകര്‍ക്കുക,ഓവ്പാലങ്ങള്‍ നശിപ്പിക്കുക,ഗവര്‍മെന്റ് കെട്ടിടങ്ങള്‍ തീവെച്ചു നശിപ്പിക്കുക,,കമ്പി തപാല്‍ നശിപ്പിക്കുക എന്ന വിപ്ളവകരമായ തീരുമാനങ്ങള്‍ എടുക്കുകയുണ്ടായി,ഇത് നടപ്പിലാക്കാന്‍ വേണ്ട ആയുധ സജ്ജീകരണങ്ങള്‍ക്കും ഗൂഡാലോചനകള്‍ക്കും ഒളി താവളങ്ങള്‍ക്കുള്ള സ്ഥലനിര്‍ദേശങ്ങളുടെ കൂട്ടത്തില്‍ ഒന്നാമതായി ഒറ്റ പെട്ട ഭൂമികയായി നിലകൊണ്ട കീഴരിയൂരിനെ തിരഞ്ഞെടുക്കാന്‍ നേതാക്കൻ മാര്‍ക്ക് അഭിപ്രായ വ്യത്യാസമില്ലായിരുന്നു , അങ്ങനെ സമര കേന്ദ്രമായി മാറിയ കീഴരിയൂരിൽ ബോംബ് നിര്‍മ്മാണ മുഖ്യചുമതല കുറുമയില്‍ കേളുക്കുട്ടിക്കും പഞ്ഞട്ടു രമോട്ടിക്കും ആയിരുന്നു അതിൻ്റെ സുരക്ഷ ചുമതല കുനിയില്‍ കുഞ്ഞിരാമനും നിര്‍വഹിച്ചു,എന്നാല്‍ മലബാറിലെ എല്ലാവിധ്വംസക പ്രവര്‍ത്തനത്തിന്‍റെ സുരക്ഷ കെ നാരായണിനിലും വന്നു ചേര്‍ന്നിരുന്നു ,സമര ചരിത്രത്തില്‍ വീണുപൊട്ടി ബ്രിട്ടീഷുകാരെ നടുക്കിയ ബോംബിന്റെ നിര്‍മ്മാണം കിഴരിയൂരില്‍ പുരോഗമിച്ചു,
ബോംബുനിര്‍മ്മാണത്തിന്റെ ആസ്ഥാനം കീഴരിയൂര്‍ ആയിക്കൊണ്ട് രഹസ്യ യോഗം തീരുമാനിച്ചപ്പോള്‍ കെ നാരായണനിലേക്ക് ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കാന്‍ തുടങ്ങി ജനങ്ങള്‍ക്കിടയില്‍ നാരായണന് കിട്ടിയ സ്വീകാര്യത അതിനു ബലമേകി ,ഏതു വിധേനയും സ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ഒറ്റലക്ഷ്യത്തോടെ ആയിരുന്നു സമരപോരാളികളുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ എല്ലാവഴികളും പോരാളികള്‍ തേടി,ലഘുലേഖകള്‍,നോട്ടിസുകള്‍, പത്രികകള്‍ എന്നിവ ഒളിഞ്ഞും തെളിഞ്ഞും വിതരണം ചെയ്തു. സമരാഗ്നി ഓരോ മനസ്സിലും കൊളുത്തി വിട്ടു,,ഇത് ബ്രിട്ടീഷ് ഗവര്‍മെന്റിനെ വിറളി പിടിപ്പിച്ചു. പത്രങ്ങള്‍ എല്ലാം തന്നെ നിര്‍ത്തല്‍ ചെയ്യാനും കണ്ടുകെട്ടാനും തുടരെ ഓര്‍ഡിനൻസുകൾ പുറപ്പെടുവിക്കപ്പെട്ടു.ബോംബു കേസിനോടൊപ്പം തന്നെ നടന്ന മറ്റൊരു പ്രധാന കേസാണ് സ്വാതന്ത്ര ഭാരതം പത്രിക കേസ് ,മറ്റുള്ളവയെല്ലാം തന്നെ കൊട്ടിയടക്കപ്പെട്ടെങ്കിലും സ്വതന്ത്ര ഭാരത പത്രിക നാട്ടിലുടനീളം വ്യാപിച്ചു സര്‍ക്കാരിനെതിരെയുള്ള കവിതകളും ലേഖനങ്ങളും ഇതില്‍ പ്രധാനമായി ബ്രിട്ടിഷ് സര്‍ക്കാരിനു “സ്വതന്ത്ര ഭാരതം” ഒരു തലവേദന തന്നെ സൃഷ്ടിച്ചു ,കുടകില്‍ വെച്ച് ഈ പ്രസ്സിന്റെ അച്ചുകൂടവും പത്ര താളുകളും നശിപ്പിക്കുകയും നേതാക്കൻ മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ ഇത് കെട്ടടങ്ങി എന്ന് ധരിച്ച പോലീസിനു തെറ്റ് പറ്റി ഈ പത്രികയുടെ അടുത്ത ലെക്കവും പുറത്തിറങ്ങി .ഇത് പോലീസിന്റെ ദേഷ്യം ഇരട്ടിക്കാനും സമര അണികളുടെ ആവേശം കൂട്ടാനും കാരണമായി ,പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു ,,അങ്ങനെ ഈ അച്ചുകൂടം കുടകില്‍ നിന്ന് മാഹിയിലേക്ക് മാറ്റാന്‍ പോരാളികള്‍ നിര്‍ബന്ധിതരായി മാറ്റുന്നതിന് മുന്പ് രഹസ്യ യോഗത്തില്‍ അച്ചുകൂടം കീഴരിയൂരില്‍ സൂക്ഷിക്കാന്‍ തീരുമാനമായി
ക
https://www.keezhariyourvarthakal.com/കുറുമയിൽ-നാരായണൻ-കീഴരിയ-2/
പാർട്ട് – 2 വായിക്കാൻ മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്യുക
കീഴരിയൂരില്‍ ഇത് എത്തിക്കാനുള്ള ചുമതല കെ നാരായണനില്‍ വന്നു ചേര്‍ന്നു ,,ധീരനായ കെ നാരായണന്‍ ആത്മ ധൈര്യത്തോടെ ഇത് ഏറ്റെടുത്തു ..തീവണ്ടി വഴി കൊയിലാണ്ടി എത്തിച്ച അച്ചുകൂടം സാഹസികമായി കീഴരിയൂരില്‍ എത്തിക്കണം അതും ബ്രിട്ടീഷ് പോലീസിന്റെ കഴുകന്‍ കണ്ണുകളെ വെട്ടിച്ചു കൊണ്ടായിരിക്കണം യാത്ര .അങ്ങനെ അച്ചുകൂടവും ചുമന്നു നെല്ല്യാടികടവ് വഴി കീഴരിയൂരിലെത്തി അപ്പോഴുള്ള രസകരമായ ഒരു തമാശ അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്,,ചാക്കില്‍ അച്ചുകൂടം തലച്ചുമടായി വരുന്ന അദ്ദേഹത്തെ കണ്ട സുഹൃത്തുക്കള്‍ ചോദിച്ചത്രേ “ചാക്കിലെന്താ നാരായണാ ? . എന്ന്
ആ ചോദ്യത്തിന് “”ഇത്തിരി കൂര്‍ക്കലാ”” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി ആലോളിക്കണ്ടി അമ്മതിന്റെ വീട്ടില്‍ ആണ് അച്ചുകൂടം സൂക്ഷിക്കാനായി നെല്കി,അമ്മത് വീട്ടില്‍ ഇല്ലാതിരുന്നിട്ടും നാരായണനെ അറിയുന്ന ആ വീട്ടുകാരി അതെന്താണെന്നോ എന്തിനാണെന്നോ ചോദിച്ചില്ല. അത്രക്കും നാട്ടുകാരുടെ വിശ്വസ്തനും വഴികാട്ടിയുമായിരുന്നു അദ്ദേഹം അഥവാ ആരെങ്കിലും ചോദിച്ചാല്‍ കുറുമയിൽ നാരായണൻ വെച്ചത് എന്ന് പറയാന്‍ പറഞ്ഞേൽപിച്ചാണ് അദ്ദേഹം അവിടെ നിന്ന് മാറിയത്
കീഴരിയൂര്‍ ബോംബു നിര്‍മ്മാണത്തിന്റെ ആസൂത്രണ കേന്ദ്ര മായി നിലകൊണ്ടത് പന്തലായനി കൊല്ലത്തെ ചര്‍ക്ക ക്ലബ്ബ് ആയിരുന്നു ,,കൊയപ്പള്ളി നാരായണന്‍, ആലീസ് കരുണാകരന്‍ നായര്‍ എന്നീ ചില നേതാക്കൻ മാര്‍ക്ക് ബോംബു നിര്‍മാണത്തിന്റെ സാങ്കേതിക വശം അറിയാവുന്നത് കൊണ്ട് നിര്‍മ്മാണത്തിന്റെ സാങ്കേതികതയെ പറ്റി ഒരു സങ്കീർണതയും ഇല്ലായിരുന്നു സ്ഫോടക വസ്തുക്കള്‍ എത്തിച്ചു നല്കിയാല്‍ ബോംബു നിര്‍മിച്ചു നെല്കാമെന്ന് ഇവര്‍ ഉറപ്പുനൽകി എന്നാൽ എല്ലാത്തിനും വിലങ്ങു തടിയായി നിന്നത് നിര്‍മ്മാണ വസ്തുകള്‍ പ്രധാനമായും വെടിമരുന്നുകള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ചു ബോബെയില്‍ നിന്ന് എത്തിക്കുക എന്നതായിരുന്നു ,നാട്ടില്‍ സമരത്തിന്റെ ആവേശം ആളിപ്പടരുന്നു ,,പോലീസിന്റെ കഴുകന്‍ കണ്ണില്‍ പല നേതാക്കൻ മാരും വലയില്‍ പെടുന്നു ,ജീവന്‍ പോലും നഷ്ടപ്പെടും എന്ന അവസ്ഥയില്‍ ഈ കര്‍ത്തവ്യം ആര് ഏറ്റെടുക്കും ?
ദൗത്യത്തിലേക്ക്
അടുത്ത ഭാഗം വ്യാഴാഴ്ച്ച
തുടരും