കീഴരിയൂർ: ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ കമ്മറ്റി, കീഴരിയൂർ കൃഷിഭവൻ സഹകരണത്തോടെ യു.പി.സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കാർഷിക ക്വിസ് മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. വേലായുധൻ കീഴരിയൂർ അദ്ധ്യക്ഷം വഹിച്ചു. എഫ്.എ.ഒ.ഐ. ജനറൽ സെക്രട്ടറി കെ.എം.സുരേഷ്ബാബു, ബ്ലോക് പഞ്ചായത്തംഗം ടി.സുനിതാ ബാബു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.എം. മനോജ്, സവിത എൻ എം , കൃഷി ഓഫീസർ അശ്വതി ഹർഷൻ, കാർഷിക വികസന സമിതി അംഗങ്ങളായ ഇ.ടി. ബാലൻ, ടി.കുഞ്ഞിരാമൻ മാസ്റ്റർ, കെ.കെ. ദാസൻ , ടി.കരുണാകരൻ നായർ അർഷ ടീച്ചർ, ജില്ലാ ജനറൽ സെക്രട്ടറി കൊല്ലങ്കണ്ടി വിജയൻ, ജില്ലാ പ്രസിഡണ്ട് കുഞ്ഞോത്ത് രാഘവൻ ,കെ അബ്ദുറഹിമാൻ മാസ്റ്റർ, അസി: കൃഷി ഓഫീസർ പി.ഷാജി എന്നിവർ പ്രസംഗിച്ചു.
--- പരസ്യം ---