കണ്ണോത്ത് യുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.ഗീത പതാക ഉയർത്തി.ഗ്രാമ പഞ്ചായത്ത് മെമ്പർ എം.സുരേഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് ശശി പാറോളി അധ്യക്ഷതവഹിച്ചു .റിട്ടയേർഡ് നായക് സുബേദാർ ബഷീർ ടി.ടി മുഖ്യാതിഥിയായി.കെ എം സുരേഷ് ബാബു, പ്രീജിത്ത് ജി.പി, എ.വി ഷക്കീല, സി ബിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കെ ഗീത സ്വാഗതവും കെ അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.