--- പരസ്യം ---

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

By neena

Published on:

Follow Us
--- പരസ്യം ---

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നത് ഒരേ ദിവസമാണ്. സംസ്ഥാന പുരസ്കാരങ്ങൾ ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും. സിനിമയുടെ വിവിധ മേഖലകളിലായി 36 ഇനങ്ങളിലാണ് അവാർഡ് പ്രഖ്യാപിക്കുന്നത്. 

ബ്ലെസി – ബെന്യാമിൻ – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം ആണ് ജനപ്രിയ ചിത്രം. ഒട്ടേറെ പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച അഡാപ്റ്റേഷവനും ആടുജീവിതത്തിലൂടെ ബ്ലെസി സ്വന്തമാക്കി. മികച്ച നടിയായി ഇക്കുറി തിരഞ്ഞെടുക്കപ്പെട്ടത് രണ്ട് താരങ്ങളാണ്. ഉർവ്വശിയും ബീന ആർ ചന്ദ്രനും പുരസ്കാരം പങ്കിടും. 

ഇതിന് പുറമെ മമ്മൂട്ടി – ജിയോ ബേബി കൂട്ടുകെട്ടിൽ പിറന്ന  കാതൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതത്തിലൂടെ പുതുമുഖതാരം ഗോകുൽ കെ ആറിനും പുരസ്കാരം  നേടാനായി. ഒൻപത് പുരസ്കാരമാണ് ആടുജീവിതത്തിന് ലഭിച്ചത്.

--- പരസ്യം ---

Leave a Comment