മുച്ചകുന്ന്: കൊയിലാണ്ടി താലൂക്ക് മൂടാടി വില്ലേജിൽപ്പെട്ട മുചുകുന്ന് ചെമ്പോട്ടുവയലിൻ്റെ
വടക്ക് – കിഴക്ക് ഭാഗം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതും ഇരിങ്ങൽ ബ്രാഞ്ച് കനാൽ ‘ജലത്തിൻ്റെ സഞ്ചാര പാതയുമായ വയൽ ഭൂമി യിലേക്ക് റോഡ് നിർമ്മിക്കുകയും മതിൽ കെട്ടി വേർതിരിച്ച് മണ്ണിട്ടു നികത്തി തുടങ്ങുകയും ചെയ്ത സ്ഥലം ഉടമക്കെതിരെ
നടപടി ആവശ്യപ്പെട്ട് കേരള
ശാസ്ത്ര സാ ഹിത്യ
പരിഷത്ത് മുചുകുന്ന്
യൂനിറ്റ് വടകര റവന്യ ഡിവിഷൻ ഓഫീസർക്കു നൽകിയ പരാതിയിൽ മേൽ ജൂനിയർ സൂപ്രണ്ടിനോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ
ആർ ഡി ഒ ഉത്തരവിടുകയും. അന്വേഷണത്തിൽ
പരാതിയിൽ പറഞ്ഞ കാര്യങ്ങൾ
ശരിയാണെന്ന് ബോധ്യപ്പെടുകയും
നികത്തിയ ഭാഗത്തെ ചെങ്കൽ കെട്ട് പൊളിച്ച് മണ്ണുമാറ്റി
പൂർവ്വ സ്ഥിതിയിലാക്കാൻ
സ്ഥലമുടമയോട് ആവശ്യപ്പെട്ടുകൊണ്ട് നടപടി സ്വീകരിക്കാൻ ജില്ലാ കലക് ടർക്ക് ശുപാർശ സമർപ്പിക്കാൻ
മൂടാടി വില്ലേജ്
ഓഫീസറോട് ആർ.ഡി. ഒ രേഖാമൂലം ആവശ്യപ്പെട്ടു.
വില്ലേജ് ഓഫീസർക്ക്
നേരത്തെ പരിഷത്ത്
നൽകിയ പരാതിയിൽ
നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പരിഷത്ത് മുചുകുന്ന് യൂണിറ്റ്
ആർഡി ഒ വിനെ സമീപിച്ചതിനെ തുടർന്നാണ് പ്രസ്തുത നടപടി ‘
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുചുകുന്ന് യൂനിറ്റിൻ്റെ പരാതിയിൽ ആർ.ഡി.ഒ നടപടി സ്വീകരിച്ചു
By aneesh Sree
Published on: