കോരപ്ര : സ്നേഹതീരം പൊടിയാടി കൂട്ടായ്മ ഒരുക്കിയ കലിച്ചിയെ യാത്രയയപ്പ് പഴയ കാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടത്തിന് നാട്ടുകാർക്ക് അവസരം നല്കി. ദുരിതങ്ങളും പട്ടിണി യും നിറഞ്ഞ മാസമായ കർക്കിടകത്തിൻ്റെ മാനം തെളിഞ്ഞ് വറുതിക്ക് അറുതിയാകുന്ന പഞ്ഞമാസത്തിൻ്റെ അവസാന നാൾ കർക്കിടകം 32 പ കലിച്ചിയെ യാത്രയയപ്പ് ആചാരമായി പഴമക്കാർ ആചരിച്ചിരുന്നു. അതിൻ്റെ വീണ്ടെടുപ്പാണ് ഇന്ന് കോരപ്രയിൽ നടന്നത് , പണ്ടുകാലത്ത് മൂന്ന് ഇടകൾ ചേരുന്ന മുക്കുകളിൽ കുറ്റിച്ചൂൽ, പൊട്ടിയ കലങ്ങങ്ങളിൽ മഞ്ഞൾ ചേർത്ത് കറി വെച്ച് കലിച്ചിയെ പഴമക്കാർ ഒഴിച്ച് വിട്ട് കർഷക മാസമായ പൊന്നിൻ ചിങ്ങ മാസത്തെ വരവേറ്റിരുന്നു
ദാസൻ എടക്കുളം കണ്ടി, നിധീഷ് തേറമ്പത്ത്, സുഭാഷ് കരിങ്കിലാട്ട്, സുധീഷ് കുന്നുമ്മൽ, സനൂപ് കോരപ്ര, വിനോദൻ തേറമ്പത്ത്, രുധിഷ് കല്ലട, ഭിപീഷ് തേറമ്പത്ത്, രാജേഷ്, കെ.ടി.രവി , ചെറിയ കുനി ഗോപാലൻ, ശ്രീലേഷ് കോരപ്ര, സതീഷ് മുതുവന എന്നിവർ നേതൃത്വം നല്കി.