--- പരസ്യം ---

റിസര്‍ച്ച് ഓഫീസര്‍/അസ്സിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കേരള സര്‍ക്കാരിനു കീഴിലുളള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആര്‍.ടി (കേരള) യിലേക്ക് സംസ്കൃതം, സോഷ്യോളജി വിഷയത്തില്‍ റിസര്‍ച്ച് ഓഫീസര്‍/അസ്സിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി സര്‍ക്കാര്‍ സ്കൂളുകള്‍, സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ കോളേജുകള്‍, സര്‍ക്കാര്‍ ട്രെയിനിംഗ് കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകരില്‍ നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍ വകുപ്പു മേലധികാരികളുടെ എന്‍.ഒ.സി. സഹിതം 31.08.2024 ന് മുന്‍പായി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി., വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ളവരെ തെരെഞ്ഞെടുക്കുന്നത്. വിശദവിവരങ്ങള്‍ എസ്.സി.ഇ.ആര്‍.ടി. വെബ്സൈറ്റില്‍ www.scert.kerala.gov.in ലഭ്യമാണ്.

--- പരസ്യം ---

Leave a Comment