മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിലെ കല്ലങ്കി, നിടുമ്പൊയിൽ പ്രദേശത്ത് കുറുക്കൻ്റെ വിളയാട്ടം. കുറുക്കൻ്റെ കടിയേറ്റ് മൂന്നു പേർ ആശുപത്രിയിൽ.ശ്രീനിവാസൻ നായർ കൊളോറോത്ത്, ആര്യ നിടിയപറമ്പിൽ മീത്തൽ ,
വടക്കെ ചാലിൽ അമ്മത് ഹാജി എന്നിവരാണ്ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.വളർത്തു മൃഗങ്ങൾക്കും കുറുക്കന്റെ കടിയേറ്റു. അരിക്കാം ചാലിൽ എ.സി. മനോജിന്റെ വീട്ടിലെ വളർത്തു പട്ടിയെയാണ് കുറുക്കൻ കടിച്ചത്.
സ്കൂളുകൾക്ക് പ്രവൃത്തി ദിവസം അല്ലാത്തത് മൂലം രക്ഷിതാക്കൾക്ക് വേവലാതിയായിരുന്നു.തൊഴിലുറപ്പ് തൊഴിലാളികൾ കടിയേൽക്കാതെഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഭ്രാന്തൻ കുറുക്കനാണെന്ന ഭീതി നിലനിൽക്കുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്.