കീഴരിയൂർ : കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിടോദ്ഘാടന സ്വാഗത സംഘം രൂപീകരണയോഗവും കൈൻഡിൽ മൂന്ന് വർഷത്തെ സേവനത്തിന് ശേഷം പിരിഞ്ഞു പോകുന്ന ഡോ ഫർസാനക്കും പാലിയേറ്റീവ് നഴ്സ് സിന്ധു ശിവദാസിനും യാത്രയയപ്പും മൊമൻ്റോയും നൽകി. സ്വാഗത സംഘം , വിവിധ സബ് കമ്മിറ്റികളും രൂപീകരിക്കപ്പെട്ടു. യോഗത്തിൽ കൈൻഡ് ചെയർമാൻ പ്രഭാകരക്കുറുപ്പ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. ഇടത്തിൽ ശിവൻ മാസ്റ്റർ , മിസ്ഹബ് കീഴരിയൂർ , രജിത കടവത്ത് വളപ്പിൽ , കേളോത്ത് മമ്മു , പാറോളി ശശി, ഖത്തർ ചാപ്റ്റർ പ്രതിനിധി മുജീബ്, സാബിറ നടുക്കണ്ടി, സലാം’ ടി , റിയാസ് പുതിയെടുത്ത് എന്നിവർ സംസാരിച്ചു. ഡോ: ഫർസാന, നഴ്സ് സിന്ധു മറുപടി പ്രസംഗം നടത്തി, കൈൻഡ് ജനറൽ സെക്രട്ടറി സ്വാഗതവും ആമുഖ പ്രഭാഷണവും കൈൻഡ് സെക്രട്ടറി അനീഷ് യു .കെ നന്ദിയും രേഖപ്പെടുത്തി
കൈൻഡ് പാലിയേറ്റീവ് കെയർ കെട്ടിടോദ്ഘാടന സ്വാഗതസംഘരൂപീകരണ യോഗവും യാത്രയയപ്പും നടന്നു.
By aneesh Sree
Published on: