--- പരസ്യം ---

ലോകത്തെ പടുകൂറ്റന്‍ ചരക്ക് കപ്പലിലൊന്നായ ‘എംഎസ്‌സി ഡയാല’ വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങുന്നു

By neena

Published on:

Follow Us
--- പരസ്യം ---

ലോകത്തെ പടുകൂറ്റന്‍ ചരക്ക് കപ്പലിലൊന്നായ ‘എംഎസ്‌സി ഡയാല’ വിഴിഞ്ഞത്ത് നങ്കൂരമിടാനൊരുങ്ങുന്നു. ലോകത്തെ തന്നെ മുന്‍നിര ഷിപ്പിങ് കമ്പനിയായ എം.എസ്‌.സിയുടെ കൂറ്റന്‍ കപ്പലാണ് രാജ്യാന്തര തുറമുഖമായ വിഴിഞ്ഞത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കപ്പല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിഴിഞ്ഞത്തെത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

13,988 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന് 366 മീറ്റര്‍ നീളവും 51 മീറ്റര്‍ വീതിയുമാണുള്ളത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ‘ലോ’ എന്ന തുറമുഖത്തു നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. മുംബൈയിലെ നവഷേവ തുറമുഖമാണ് കപ്പലിന്റെ അടുത്ത ലക്ഷ്യമായി കാണിച്ചിട്ടുള്ളതെങ്കിലും യാത്രാ മധ്യേയോ, മടങ്ങി വരുമ്പോഴോ കപ്പല്‍ വിഴിഞ്ഞത്തെത്തും എന്നാണ് ലഭിക്കുന്ന സൂചന. ലോകത്തിലെ തന്നെ കൂറ്റന്‍ ചരക്കു കപ്പലുകളിലൊന്നായ ഡയാലയ്‌ക്കൊപ്പം ഫീഡല്‍ കപ്പലുകളും വിഴിഞ്ഞത്ത് എത്തുന്നുണ്ടെന്നും വിവരമുണ്ട്.

--- പരസ്യം ---

Leave a Comment