--- പരസ്യം ---

കൊയിലാണ്ടി നഗരസഭ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹാപ്പിനെസ് പാർക്കുകളും സ്നേഹാരാമങ്ങളും നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി

By neena

Published on:

Follow Us
--- പരസ്യം ---

സായാഹ്നങ്ങൾ ചെലവഴിക്കുന്നതിനായി സ്നേഹാരാമങ്ങളും ഹാപ്പിനസ് പാർക്കുകളും നിർമ്മിക്കുക എന്ന സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരമാണിത്. കൊയിലാണ്ടി നഗരസഭ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹാപ്പിനെസ് പാർക്കുകളും സ്നേഹാരാമങ്ങളും നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടും വൈസ് ചെയർമാൻ അഡ്വ. കെ. സത്യനും അറിയിച്ചു. നഗരസഭ ഫണ്ടിനോടൊപ്പം നഗരത്തിലെ വിവിധ വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും പിന്തുണയോടെയും സ്പോൺസർഷിപ്പോടു കൂടിയുമാണ് ഹാപ്പിനെസ്സ് പാർക്കുകൾ നിർമ്മിക്കുന്നത്.

കൊയിലാണ്ടി ബസ്റ്റാന്റിന് സമീപം കെ.എം. രാജീവൻ (സ്റ്റീൽ ഇന്ത്യ) യുടെ സഹായത്തോടുകൂടി നിർമ്മിച്ച ഹാപ്പിനെസ്സ് പാർക്ക് തിങ്കളാഴ്ച വൈകു. ആറ് മണിക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷയാകും.

പ്രശസ്ത ഓടക്കുഴൽ സംഗീത വിദഗ്ധൻ എഫ്.ടി. രാജേഷ് ചേർത്തലയുടെ സംഗീതവിരുന്നും ഒരുക്കും. പാർക്കിൽ കുടിവെള്ളം ഫ്രീ വൈഫൈ, ടി.വി, എഫ്.എം റേഡിയോ, സിസിടിവി എന്നിവയും ഒരുക്കും. സായാഹ്നങ്ങളിൽ
നഗരസഭയുടെ മുൻകൂർ അനുവാദം വാങ്ങി സാംസ്കാരിക പരിപാടികൾ നടത്താം.

--- പരസ്യം ---

Leave a Comment