--- പരസ്യം ---

മലപ്പുറത്ത് വിവാഹദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു

By neena

Published on:

Follow Us
--- പരസ്യം ---

വിവാഹദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ നേരമായും പുറത്തുകാണാത്തതിനെ തുടർന്ന് ബന്ധുക്കൾ മുറിയിൽ എത്തി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് ജിബിനെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് എത്തി ജിബിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ജിബിന്റെ ഫോൺ കോളുകൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്.

--- പരസ്യം ---

Leave a Comment