കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരികെ ഏൽപ്പിച്ച് നമ്മുടെ പ്രദേശത്തിന് അഭിമാനമായി ഈന്തംകണ്ടി രജീവൻ.
കഴിഞ്ഞ ദിവസം നെല്ല്യാടി പാലത്തിനു സമീപത്തു നിന്നാണ് രജീവന്‍ 12000 ത്തോളം രൂപയും രേഖകളുമടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടിയത്. അയൽവാസിയായ റിട്ട: എസ് ഐ സാബുവിന്റെ കൈവശം ഏൽപിച്ചു. പേഴ്സ് ഉടമ ചാത്തോത്ത് താഴെ ദർശന്തിന്, വാർഡു മെമ്പർ ഇ എം മനോജിന്റെ സാന്നിധ്യത്തിൽ ഇന്ന് തിരികെ ഏല്പിച്ചു.
കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് തിരികെയേൽപിച്ച് മാതൃകയായി ഈന്തം കണ്ടി രജീവൻ
By aneesh Sree
Published on: