എന്നാൽ എല്ലാ വേദനകൾക്കും ചൂട് പിടിയ്ക്കാമോ? ചിലർ ഐസ് പാക്ക് വെയ്ക്കുന്നതും കാണാറുണ്ട്. എന്നാൽ എപ്പോഴാണ് ചൂട് വെയ്ക്കേണ്ടതെന്നോ എപ്പോഴാണ് തണുപ്പ് ഉപയോഗിക്കേണ്ടതെന്നോ അറിയണം..
ചതവ്, ഉളുക്ക്, നീര് അങ്ങനെ ശരീരത്തിൽ എന്ത് വേദനകൾ സംഭവിച്ചാലും അതിന് ചൂട് പിടിയ്ക്കുക എന്നത് കേരളത്തിൻ്റെ പാരമ്പര്യ ചികിത്സാ രീതികളിൽ ഉൾപ്പെടുന്നവയാണ്. വെള്ളത്തിൽ ഉപ്പിട്ട് ചൂട് പിടിക്കുന്നത് വളരെ സാധാരണമായ ഒരു ചികിത്സയാണ്. എന്നാൽ എല്ലാ വേദനകൾക്കും ചൂട് പിടിയ്ക്കാമോ? ചിലർ ഐസ് പാക്ക് വെയ്ക്കുന്നതും കാണാറുണ്ട്. എന്നാൽ എപ്പോഴാണ് ചൂട് വെയ്ക്കേണ്ടതെന്നോ എപ്പോഴാണ് തണുപ്പ് ഉപയോഗിക്കേണ്ടതെന്നോ പലർക്കും അറിയില്ല. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകും.
ചൂട് പിടിക്കുമ്പോൾ സംഭവിക്കുന്നത്
ശരീരത്തിൻ്റെ ഏതൊരു ഭാഗത്തും ചൂട് പിടിക്കുമ്പോൾ ആ ഭിഗത്ത് പുറമെ വലിയ മാറ്റങ്ങൾ നാം കാണുന്നില്ലെങ്കിലും ഉള്ളിൽ വലിയ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ചൂട് ചെല്ലുമ്പോൾ രക്തക്കുഴലുകളെ വികസിക്കാൻ സഹായിക്കുന്നു. ഇതുവഴി ഈ ഭാഗത്തേയ്ക്ക് കൂടുതൽ ഓക്സിജൻ്റെ അളവ് എത്താനും ഇതുവഴി സാധിക്കുന്നു. ഒപ്പം ന്യൂട്രിയൻസും എത്തുന്നതോടെ വേദനയിൽ ആശ്വാസം തോന്നും.
തണുപ്പ് ഉപയോഗിക്കേണ്ടത് എപ്പോൾ
ചൂട് പിടിയിക്കുന്നതിൻ്റെ നേർ വിപരീത പ്രവർത്തനങ്ങളാണ് തണുപ്പ് പിടിക്കുമ്പോൾ സംഭവിക്കുന്നത്. എന്നാൽ ചില ഘട്ടങ്ങളി ഇഥാണ് ആവശ്യമായി വരിക. ഐസ് പാക്ക് പോലുള്ളവ ഉപയോഗിക്കുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുകയാണ് ചെയ്യുക. ഇതോടെ രക്തത്തിൻ്റെ ഒഴുക്ക് മന്ദഗതകിയിലാകും. അതിനാൽ തന്നെ അവിടേയ്ക്കെത്തുന്ന പോഷകങ്ങളുടെ അളവും കുറയും.
ചൂട് ഉപയോഗിക്കേണ്ടത് എപ്പോഴൊക്കെ
പെട്ടെന്നല്ലാതെ കുറച്ച് കാലങ്ങളായി നമ്മുടെ ശരീരത്തിൽ അനുഭവിക്കുന്ന വേദനകൾക്ക് എപ്പോഴും ചൂട് പിടിക്കുന്നതാണ് നല്ലത്. സന്ധികൾ അനക്കാൻ സാധിക്കാതെ വരിക, സന്ദികളിൽ ഉണ്ടാകുന്ന വേദന, മസിലുകളിൽ അനുഭവപ്പെടുന്ന മുറുക്കം, സന്ധിവാദം, സന്ധി വേദന, പീരിയഡ്സ് വേദനകൾ എന്നിവയ്ക്കെല്ലാം ചൂടാണ് ഉത്തമം.
തണുപ്പ് ഉപയോഗിക്കേണ്ടത് എപ്പോഴൊക്കെ
വളരെ പെട്ടെന്ന് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉളുക്കുകൾക്കും വേദനകൾക്കും നമുക്ക് തണുപ്പ് ഉപയോഗിക്കുന്നതാണ് ഉചിതം. വേദനയോടൊപ്പ്ം നീര് കാണപ്പെടുക, കായികപരമായ പരിക്കുകൾ, മസിൽ ട്രോയിൻ, മസിൽ ടിയർ പോലുള്ള പരിക്കുകൾ, മൈഗ്രെയിൻ തലവേദന ഇവയ്ക്കെല്ലാം തണുപ്പാണ് വെയ്ക്കേണ്ടത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ചൂടാണെങ്കിലും തണുപ്പാണെങ്കിലും അവ ഉപയോഗിക്കുന്നതിന് സമയം കണക്കാക്കണം. 20 മിനിട്ടിൽ കൂടുതൽ ഇവ ഇപയോഗിക്കാൻ പാടില്ല. തുടർച്ചെ ഉപയോഗിക്കണമെന്നുണ്ടെങ്കിൽ 20 മിനിട്ടിന് ശേഷം ഇടവേള എടുക്കുക. അങ്ങനെ മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളൂ. അതേപോലെ തണുപ്പാണ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ഐസോ തണുത്തവെള്ളമോ ഒരുക്കലും നേരിട്ട് ഉപയോഗിക്കരുത്. ഐസ് ഉപയോഗിക്കുമ്പോൾ ഐസ് ബാഗുകളിലോ തുണിയിലോ പൊതിഞ്ഞ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.