--- പരസ്യം ---

ശക്തമായ ഇടിമിന്നലിൽ വീട് തകർന്നു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : പട്ടാമ്പുറത്ത് ശ്രീ കിരാതമൂർത്തീ ക്ഷേത്ര സമീപം താമസിക്കുന്ന തേറങ്ങാട്ട് മീത്തൽ ബാലൻ്റെ വീടാണ് ഇന്നലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ തകർന്നത് . ബെഡ് റൂമിലാണ് ശക്തമായി ബാധിച്ചത് റൂമിൻ്റെ ചുമര് തുള വീണിട്ടുണ്ട്.

റൂമിൽ കിടന്നുറങ്ങുകയായിരുന്ന ബാലൻ്റെ അമ്മ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും വയറിംഗും സർവീസ് വയറും കത്തിനശിച്ചു.

വീടിൻ്റെ വൈദ്യുതി മീറ്റർ ബോർഡ് , ജനവാതിലുകൾ ഏകദേശം അഞ്ച് മീറ്റർ അകലത്തോളം തെറിച്ചു പോയി . ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു

മുകളിൽ ഇടി മിന്നലിൽ നശിച്ച ടി.വി സെറ്റ്

--- പരസ്യം ---

Leave a Comment