--- പരസ്യം ---

ഇന്ന് അദ്ധ്യാപക ദിനം.

By Sreejith Nedumpurath

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ: ഇന്ന് അദ്ധ്യാപക ദിനം. അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ ഗുരുക്കൻന്മാർക്കായി ഒരു ദിനം. ഭാവിലോകത്തിന്റെ ശില്പികളായ വരും തലമുറയ്‌ക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്ന എല്ലാ അദ്ധ്യാപകരെയും ആദരിക്കുന്നതിനായി ലോകം മുഴുവൻ ഈ ദിനം വിനിയോഗിക്കുന്നു .അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ സ്കൂളിലെ മുഴുവൻ അധ്യാപകരേയും സമ്മാനങ്ങൾ നൽകി ആദരിച്ചു.ആദ്യ സമ്മാനം പ്രിൻസിപ്പൽ അമ്പിളി കെ കെ ഏറ്റു വാങ്ങി.ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, സ്കൂൾ ചെയർപേഴ്സൻ മാളവിക ബാബുരാജ്, ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ ദേവപ്രിയ എം.എം , അശ്വതി ഷാജി, അമയ, സൂര്യനന്ദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

--- പരസ്യം ---

Leave a Comment