--- പരസ്യം ---

മേലടി ഉപജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം സ്വാഗത സംഘം ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ഉദ്ഘാടനം ചെയ്തു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

മേലടി ഉപജില്ലാ സ്ക്കൂൾ ശാസ്ത്രോത്സവം സ്വാഗത സംഘം ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ടി .ഇ .ബാബു അധ്യക്ഷതവഹിച്ചു. ശാസ്ത്രോത്സവത്തെക്കുറിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽകുമാർ, സ്ഥിരം സമിതി ചെയർമാൻ ഐ .സജീവൻ, ഫോറം സിക്രട്ടറി സജീവൻ കുഞ്ഞ്യോത്ത്, ആർ.പി ശോഭിത് , പി.അനീഷ് . ഒ.കെ. സുരേഷ്, നമ്പ്രത്ത് കര’യുപി പി.ടി.എ പ്രസിഡണ്ട് രഞ്ജിത്ത് നിഹാര , , ടി.പി സുഗന്ധി,സി.അജിത എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർപേഴ്സൺ കെ.കെ. നിർമ്മല, ജനറൽ കൺവീനർ കെ.കെ. അമ്പിളി എന്നിവർ ഭാരവാഹികളായി 201 അംഗ കമ്മിറ്റി നിലവിൽ വന്നു. നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- ഐ.ടി, പ്രവൃത്തിപരിചയ മേളകൾ ഒക്ടോബർ 18, 19 തിയ്യതികളിലായി നമ്പ്രത്തുകര യു.പി സ്ക്കൂൾ, ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂളിലുമായി നടക്കും. യോഗത്തിൽപ്രൈമറി , ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി സ്ക്കൂൾ വിഭാഗത്തിൽ നിന്നുമായി 2 ദിവസങ്ങളിലായി മൂവ്വായിരത്തോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.

--- പരസ്യം ---

Leave a Comment