സ്കോൾ-കേരള മുഖേന 2024 – 26 ബാച്ചിലേക്കുള്ള ഹയർസെക്കണ്ടറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ 07.09.2024 വരെയും 60/- രൂപ പിഴയോടെ 13.09.2024 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷൻ മാർഗ്ഗനിർദേശങ്ങൾക്ക് www.scolekerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കേണ്ടതാണ്. അന്വേഷണങ്ങൾക്ക് സംസ്ഥാന, ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻചാർജ്ജ്
സ്കോൾ-കേരള – പ്ലസ് വൺ പ്രവേശന തീയതികൾ ദീർഘിപ്പിച്ചിരിക്കുന്നു.
By admin
Published on: