aneesh Sree
മുത്താമ്പി അരിക്കുളം റോഡ് വികസനത്തിനായി മതില്‍ പൊളിച്ച കേസ് – മുൻ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ടിനേയും മെമ്പറെയും വെറുതെ വിട്ടു
കീഴരിയൂർ: മുത്താമ്പി അരിക്കുളം റോഡ് വികസനത്തിനായി മതില്‍ പൊളിച്ചുവെന്നാരോപി ച്ച് കൊയിലാണ്ടി പോലീ സെടുത്ത കേസില്‍ കി ഴരിയൂര്‍ ഗ്രാമപഞ്ചായ ത്ത് മുന്‍ പ്രസിഡന്റ് കെ.ഗോപാലന്‍നായര്‍ ഉൾപ്പെടെയുള്ള പ്രതികളെ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി ...
പഴയന രാജുവിന്റെ നിര്യാണത്തിൽ നടുവത്തൂരിൽ സർവ്വകക്ഷി അനുശോചനം യോഗം ചേർന്നു.
പൗരമുഖ്യനും കീഴരിയൂരിലെ മുൻ കാല കോൺഗ്രസ് നേതാവുംസഹകാരിയും നടുവത്തൂർ ശിവക്ഷേത്ര ട്രസ്റ്റി ബോർഡ് മുൻ ചെയർമാനും പി ഡബ്ലു. ഡി കോൺട്രക്റ്റുമായ പി.രാജുവിന്റെ നിര്യാണത്തിൽ നടുവത്തൂർ ചേർന്ന സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി ...
പഴയന രാജു ( നടുവത്തൂർ) നിര്യാതനായി
പഴയന രാജു (84 )( നടുവത്തൂർ) നിര്യാതനായി. പഴയ കാല കോൺഗ്രസ് പ്രവർത്തകനും , മുൻ കാല മണ്ഡലം കമ്മിറ്റി സെക്രട്ടറി, കീഴരിയൂർ ഐക്യനാണയ സംഘം മുൻ ഡയരക്ടറും ,എ. ക്ലാസ് . ...
മാനവ ഐക്യ സന്ദേശവുമായി അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
അരിക്കുളം: മതങ്ങൾക്ക് അതീതമായ മാനവികതയും മനുഷ്യസ്നേഹവുമാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുകയെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ്. അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാളിയത്ത് എ ...
റോഡ് തടസ്സപ്പെടും
ട്രാന്‍സ്ഫോര്‍മര്‍ മുക്ക് മുതല്‍ മoത്തില്‍ താഴെ വഴി നടൂവത്തൂര്‍ പോസ്റ്റ് ഓഫീസ് വരെയുള്ള റോഡിൻ്റെ അറ്റകുറ്റപണി നടക്കുന്നതിനാല്‍ എപ്രില്‍ മാസം 5 വരെ റോഡ് അടച്ചിടുന്നതാണ്.
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി വായനപ്പൂമുഖം പുസ്തക ചർച്ച സംഘടിപ്പിച്ചു
വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വായനപ്പൂമുഖം പുസ്തക ചർച്ചയിൽ എം.ടി.യുടെ കാലം എന്ന നോവലിനെക്കുറിച്ച് പുകസയുടെ കൊയിലാണ്ടി മേഖല സെക്രട്ടറി മധു കിഴക്കയിൽ വിഷയാവതരണം നടത്തി. ...
കീഴരിയൂർ പുള്ളിയോത്തറയിൽ നിർമ്മിച്ച എം. സി.എഫ് ഉദ്ഘാടനവും കീഴരിയൂരിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപനവും ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു
കീഴരിയൂർ പുള്ളിയോത്തറയിൽ നിർമ്മിച്ച എം. സി.എഫ്, ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉൽഘാടനം നിർവഹിച്ചുകീഴരിയൂരിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുകയും ചെയ്തു.പ്രസിഡണ്ട് കെ.കെ. നിർമ്മലഅധ്യക്ഷയായി. മികച്ച നിലവാരം പുലർത്തുന്ന എം. സി.എഫ് ബെയിലിംഗ് മെഷിൻ ...
ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ കഴിയുന്നതിന് മുൻപുതന്നെ പത്താം ക്ലാസ്സിലെ പുസ്തകങ്ങൾ വിതരണം ചെയ്തു
തിരുവനന്തപുരം:ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ കഴിയുന്നതിന് മുൻപുതന്നെ പത്താം ക്ലാസ്സിലെ പുസ്തകങ്ങൾ വിതരണം ചെയ്തു ,പാഠപുസ്തകങ്ങൾ അച്ചടിക്കാൻ വൈകുന്നത് അക്കാദമിക് വർഷത്തെയും പാഠങ്ങൾ തീർക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരിന്നു. എന്നാൽ പാഠ പുസ്തകങ്ങൾ പരീക്ഷ ...
കീഴരിയൂർ മണ്ഡലം പതിമൂന്നാം വാർഡ് മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു.
സർവ മേഖലകളിലും പരാജയപ്പെട്ട പിണറായി സർക്കാറിൻ്റെ അന്ത്യത്തിന് ആക്കം കൂട്ടുന്ന തരത്തിലായി മാറണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് DCC പ്രസിഡണ്ട് അഡ്വ കെ.പ്രവീൺ കുമാർ പറഞ്ഞു.മരുന്നില്ലാത്ത ആശുപത്രിയും അവശ്യ സാധനങ്ങളില്ലാത്ത ...
25,000 രൂപപിഴ, 3 വര്‍ഷംതടവ്; അവധിയാണ്, കുട്ടികള്‍ക്ക് വാഹനം കൊടുക്കുംമുമ്പ് ശിക്ഷയും അറിഞ്ഞിരിക്കാം
ലൈസന്‍സില്ലാതെയുള്ള ഡ്രൈവിങ്ങിന് കടുത്ത ശിക്ഷ നല്‍കുന്നുണ്ടെങ്കിലും ലൈസന്‍സില്ലാത്ത കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കി പുലിവാല് പിടിക്കുന്ന രക്ഷിതാക്കളുടെ എണ്ണത്തില്‍ ഒട്ടും കുറവ് വരുന്നില്ല. ഇത്തരത്തില്‍ നിയമവിരുദ്ധമായി വാഹനമോടിക്കുന്നതിനെതിരേ പോലീസും മോട്ടോര്‍ വാഹനവകുപ്പും സ്ഥിരമായി ബോധവത്കരണം ...