neena

കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കുക്കർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്

കൊയിലാണ്ടി ഹാർബറിൽ നിന്ന് നാല് കിലോമീറ്റർ അകലെ മത്സ്യബന്ധനത്തിനിടയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കുക്കർ പൊട്ടിത്തെറിച്ച് മൂന്നു പേർക്ക് പരിക്ക്. തമിഴ്നാട് കുളച്ചൽ സ്വദേശികളായ ജോസ് (37), കുമാർ (47),ഷിബു (48) എന്നിവർക്കാണ് ...

വയനാട്ടിൽ ജീവൻ പൊലിഞ്ഞവർക്കായി ദീപം തെളിയിച്ച് ജി വി എച്ച് എസ് എസ് കൊയിലാണ്ടി

വയനാട് പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലി ഞ്ഞവർക്ക് ആദരസൂചകമായി വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂൾ ക്യാമ്പസ്സിൽ ദീപം തെളിയിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. Also ...

വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാരിന്റെ ടൗൺഷിപ് പദ്ധതിയിലൂടെയാകും സ്‌കൂൾ പുനർനിർമ്മിക്കുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാകും സ്കൂൾ നിർമ്മിക്കുക. വെള്ളാർമല സ്കൂളിനെ മാതൃകാ സ്കൂൾ ആക്കി ...

ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിനായി 350 കോടി രൂപ കൂടി ലഭ്യമാക്കിയെന്ന് മന്ത്രി എം.ബി.രാജേഷ്

ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിനായി 350 കോടി രൂപ കൂടി ലഭ്യമാക്കിയെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി 22500 ലൈഫ് ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ വായ്പാവിഹിതമാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിയിലേക്കുള്ള ...

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക്‌ സാന്ത്വനവുമായി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ

പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക്‌ സാന്ത്വനവുമായി പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ. അരിയും ഭക്ഷണ സാധനങ്ങളും മെഡിസിൻ കിറ്റും ക്ലീനിങ് സാമഗ്രികളുമായി സ്കൂളിലെ എൻസിസി, എസ്പിസി, സ്കൗട്ട് & ഗൈഡ്സ്‌ ...

വയനാട് ദുരന്തത്തിൽ നഷ്ടമായ സർക്കാർ രേഖകൾ എല്ലാം ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ

വയനാട് ദുരന്തത്തിൽ നഷ്ടമായ സർക്കാർ രേഖകൾ എല്ലാം ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ ഉറപ്പ് നൽകി. നഷ്ടമായ റവന്യൂ-സർവകലാശാല രേഖകൾ അടക്കം എല്ലാ സർക്കാർ രേഖകളും ലഭ്യമാക്കുമെന്നാണ് ...

പേരാമ്പ്രയിൽ കെ എസ്ആർടിസി ബസിന് നേരെ കല്ലേറ്, ഡ്രൈവർക്ക് പരിക്ക്

പേരാമ്പ്രയിൽ കെ എസ്ആർടിസി ബസിന് നേരെ കല്ലേറ്. പേരാമ്പ്ര കല്ലോട് എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ് സംഭവമുണ്ടായത്. ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്നു ബസിന് നേരെയായിരുന്നു കല്ലേറ്. പരിക്കേറ്റ ഡ്രൈവർ മനോജിനെ ...

വയനാട്ടിൽ അനാഥരാക്കപ്പെട്ട കുട്ടികളുടെ ദത്തെടുക്കുന്നതിനെരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടിയെന്ന് ആരോഗ്യമന്ത്രി

വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്ന് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ ...

നീറ്റ്-പിജി പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിൽ തന്നെ അനുവദിക്കുമെന്ന് ജെ.പി നദ്ദ ഉറപ്പ് നൽകിയെന്ന് രാജീവ് ചന്ദ്രശേഖർ

കേരളത്തിലെ വിദ്യാർഥികൾക്ക് നീറ്റ്-പിജി പരീക്ഷയുടെ കേന്ദ്രങ്ങൾ അനുവദിച്ചത് വിദൂര സ്ഥലങ്ങളിലാണെന്ന് വ്യാപക പരാതി ഉയര്‍ന്നതോടെ ഇടപെട്ട് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി ...

വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ മേപ്പയ്യൂരിലെ തൊഴിലുറപ്പു തൊഴിലാളികൾ ഒരു ദിവസത്തെ വേതനം നൽകും

മേപ്പയൂർ: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ തൊഴിലുറപ്പു തൊഴിലാളികളും രംഗത്ത്. അവരുടെ ഒരു ദിവസത്തെ വേതനം സംഭാവന നൽകാൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് തൊഴിലുറപ്പു തൊഴിലാളികളുടെ യോഗം തീരുമാനിച്ചു. വാർഡ് മെമ്പറും സ്റ്റാൻഡിങ് ...