പൊതു വാർത്ത
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ എം.പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ നിർമ്മല അധ്യക്ഷത വഹിച്ച ചടങ്ങിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ...
കാട്ടുപന്നി ശല്യം കീഴരിയൂരിൽ രൂക്ഷമാകുന്നു -കാട്ടുപന്നികൾ കൂട്ടത്തോടെ സ്വൈര്യവിഹാരം നടത്തുന്ന വീഡിയോ കാണാം
കീഴരിയൂർ : കാട്ടുപന്നി ശല്യം കീഴരിയൂരിൽ രൂക്ഷമാകുന്നു. മുമ്പെ കാട്ടു പന്നികൾ മലപ്രദേശങ്ങളിലെ പറമ്പുകളിൽ മാത്രമായിരുന്നു കണ്ടു വന്നത് എന്നാൽ ഇന്ന് ഇത് ഗ്രാമവീഥികളിൽ നിത്യകാഴ്ചയായി മാറുകയാണ് . പറമ്പുകളിലെ അടുക്കളത്തോട്ടങ്ങളിലെ ചേമ്പ് ...
കാട് വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കി പൊന്നുവിളയിച്ച് പോലീസിലെ കര്‍ഷകനായ ഒ .കെ സുരേഷ്
നടുവത്തൂര്‍: ഒറോക്കുന്ന് മലയില്‍ ആശ്രമം ഹൈസ്കുൂളിനടുത്ത് കാട് മൂടി കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രമായിരുന്ന ഒരേക്കര്‍ പ്രദേശം കാട് വെട്ടിത്തെളിച്ച് കൃഷിയോഗ്യമാക്കി കൃഷിചെയ്ത് വിജയഗാഥ രചിച്ചിരിക്കുകയാണ് പോലീസിലെ കര്‍ഷകനായ ഒ കെ സുരേഷ്. വയനാടന്‍ ...
കൈൻഡ് കീഴരിയൂരിനുള്ള ഹോം കെയർ വാഹന സമർപ്പണം ജനുവരി 15 ന്
ജനുവരി 15 ന് പാലിയേറ്റീവ് ദിനത്തിൽ അകാലത്തിൽ വിട്ടു പിരിഞ്ഞ പ്രിയതമ ബിന്ദുവിൻ്റെ ഓർമ്മയ്ക്കായി ഇ.എം വത്സൻ കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിന് നൽകുന്ന ഹോം കെയർ വാഹനം ശൈലജ ഭവൻ നടുവത്തൂരിൽ വച്ച് ...
നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൻ്റെ പാട്ടുപുരയുടെ തറക്കല്ലിടൽ കർമ്മം പ്രജീഷ് ആചാരി നിർവ്വഹിച്ചു
മലബാറിലെ പ്രസിദ്ധമായ നെല്ല്യാടി ശ്രീ നാഗകാളി ക്ഷേത്രത്തിൻ്റെ പുനർദ്ധാരണത്തിൻ്റെ ഭാഗമായി നിർമ്മിക്കുന്ന പാട്ടുപുരയുടെ തറക്കല്ലിടൽ കർമ്മം മേൽശാന്തി വെളിയന്നൂർ ശാന്തകുമാറിൻ്റെ കാർമ്മികത്വത്തിൽ പ്രശസ്ത ശിൽപി പ്രജീഷ് ആചാരി നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം ഭാരവാഹികളും ...
മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധ ബോധവൽക്കരണ പദയാത്ര നടത്തി
കീഴരിയൂർ: മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധ ബോധവൽക്കരണ പദയാത്ര കീഴരിയൂർ ഗ്രാമപഞ്ചായത്ത് നടത്തി. മാലിന്യമുക്ത നവ കേരള പദ്ധതിയുടെ ഭാഗമായുള്ള വലിച്ചെറിയൽ ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി ശ്രീ വാസുദേവ ...
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്.രണ്ട് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ...
സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം
സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെ പമ്പുകള്‍ അടച്ചിടും. നേതാക്കളെ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്തെന്നാരോപിച്ചാണ് പ്രതിഷേധം. ഇന്ന് രാവിലെ എലത്തൂരിലെ പെട്രോളിയം പ്ലാന്റിൽ നിന്നും ...
കല്ലോട് കല്ല് കേളോത്ത് കെട്ട് പെടിയാടി ബണ്ട് വേലിയേറ്റത്തില്‍ നശിച്ചു. ഓരുവെള്ളം കയറി കൃഷിയും ശുദ്ധജലവും ഇല്ലാതാവുന്നു.
കീഴരിയൂര്‍ :കല്ലോട് കല്ല് കേളോത്ത് കെട്ട് പെടിയാടി ബണ്ട് വേലിയേറ്റത്തില്‍ മുറിഞ്ഞു പോയിരിക്കുന്നു. അകലാപ്പുഴയില്‍ നിന്നും ഈഭാഗത്ത്കൂടി ഉപ്പുവെള്ളം കയറിക്കഴിഞ്ഞാല്‍ ചെറുപുഴ പൊടിയാടി ഇരിങ്ങത്ത് വരെ നെൽകൃഷി ഉൾപ്പെടെ മറ്റു കൃഷികൾ എല്ലാം ...
പഞ്ചായത്തില്‍ നിന്ന് കണക്കെടുക്കാനെന്ന് പറഞ്ഞെത്തി; മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ മാല കവരാന്‍ ശ്രമം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം
പാലക്കാട്: വടക്കഞ്ചേരിയില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ മാല കവരാന്‍ ശ്രമം. കിഴക്കഞ്ചേരി കോരഞ്ചിറ അടുക്കള കുളമ്പ് ലളിതയുടെ മാലയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. പഞ്ചായത്തില്‍ നിന്ന് കണക്കെടുക്കാന്‍ എന്ന് പറഞ്ഞെത്തിയ യുവാവാണ് മോഷണം നടത്തിയതെന്ന് ...