പൊതു വാർത്ത

അതിജീവനത്തിന്റെ നാലാം നാൾ ജീവനോടെ നാല് പേർ

പടവെട്ടിക്കുന്നിൽ നിന്ന് നാല് പേരെ ജീവനോടെ കണ്ടെത്തി. നാലാം നാളാണ് നാല് പേരെ ജീവനോടെ കണ്ടെത്തിയത്. നാല് പേരെയും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. ജോൺ, ജോമോള്‍ , എബ്രഹാം എന്നിവരെയാണ് കുടുങ്ങിക്കിടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയത്. ...

വയനാടിനൊരു കൈത്താങ്ങായി ഐ.ഐ.വൈ.എഫ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി

എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വയനാട് ഉരുൾപൊട്ടൽ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങൾ എ.ഐ.വൈ.എഫ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച് കൽപ്പറ്റയിലെ സി.പി.ഐ- എ.ഐവൈ.എഫ് കലക്ഷൻ സെൻ്ററിൽ എത്തിച്ചു. Also ...

വയനാട് ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍

വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്‍കി ഉത്തരവായി. വയനാട് ജില്ലയില്‍ മേപ്പാടി പഞ്ചായത്തില്‍ മുണ്ടക്കൈ ചുരല്‍ മല പ്രദേശങ്ങളില്‍ ...

ഫ്രീഡം സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

സ്വാതന്ത്ര്യ ദിനം അടുത്തു വരുന്നതു പ്രമാണിച്ച് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്‌ത്‌ എയർ ഇന്ത്യ എക്സ്പ്രസ്. 1,947 രൂപക്കു വരെ ‘ഫ്രീഡം സെയിലി’ൽ ടിക്കറ്റ് ലഭ്യമാവും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ...

കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേരളത്തിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ ...

വിദ്യാഭ്യാസ കലണ്ടറിലെ അശാസ്ത്രീയ ;സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ അധ്യാപക സംഘടനകൾ ഫയൽ ചെയ്ത ഹർജികളിൽ ബഹു.ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബഞ്ച് ചരിത്രപരമായ വിധി പ്രഖ്യാപിച്ചു. അധ്യാപകരുടെ അവധി കവർന്നെടുത്തുകൊണ്ട് ശനിയാഴ്ചകൾ മുഴുവൻ പ്രവൃത്തി ദിനമാക്കിയ സർക്കാർ ...

വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായ റിട്ടയേർഡ് അധ്യാപകൻ മാത്യു എന്ന മത്തായി (60) മരിച്ചു. മൃതദേഹം അപകട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയിൽ നിന്ന് കണ്ടെത്തി. ലോഡിംഗ് തൊഴിലാളികളും ...

കെഎസ്എഫ്ഇ ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് ആശ്വാസമായി ‘ആശ്വാസ് 2024’ പുതിയ പദ്ധതി നടപ്പിലാക്കി

കെഎസ്എഫ്ഇ ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് ആശ്വാസമായി ‘ആശ്വാസ് 2024’ പുതിയ പദ്ധതി നടപ്പിലാക്കി കെഎസ്എഫ്ഇ.  ഓഗസ്റ്റ് ഒന്നു മുതല്‍ ഈ പദ്ധതി നിലവില്‍ വരും. 2024 സെപ്തംബര്‍ 30 വരെയാണ് ഈ ...

സ്കൂൾ സമയം എട്ടുമുതൽ ഒരുമണിവരെയാക്കാൻ ശുപാർശ; ഒരുക്ലാസിൽ 35 കുട്ടികൾ മതി

സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിർദേശിച്ചു. ഇതടക്കമുള്ള ...

ദുരിതാശ്വാസ സഹായം: മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; കേസെടുത്ത് പൊലീസ്

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതില്‍ പൊലീസ് കേസെടുത്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് വയനാട് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്. ...