പൊതു വാർത്ത

ഇന്ന് വിതരണം ചെയ്യുമെന്ന് അറിയിച്ച ക്ഷേമപെൻഷൻ വിതരണം വൈകും

സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ ഒരു ഗഡു വിതരണം വൈകും. ഇന്നു വിതരണം തുടങ്ങുമെന്നാണ് ധനമന്ത്രി അറിയിച്ചിരുന്നതെങ്കിലും ഇതിനായി തുക അനുവദിച്ച് ഉത്തരവ് ഇറങ്ങാത്തതാണ് കാരണം. 1600 രൂപ വീതം 60 ലക്ഷത്തിൽപരം ...

ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ 13 ന് തിരുവനന്തപുരത്ത് തുടക്കമാവും

ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി 19 ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ...

അര്‍ജുന്‍ ദൗത്യം: നദിയില്‍ തെരച്ചിലിനായി ബൂം യന്ത്രം എത്തിച്ചു

ഷിരൂരിൽ കാണാതായ അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ആഴത്തിൽ തെരച്ചിൽ നടത്താൻ ബൂം യാത്രം ഷിരൂരിലെത്തിച്ചു. നദിയില്‍ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും പരിശോധന നടത്താൻ സാധിക്കുന്ന കൂറ്റൻ ...

പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരമെന്ന് തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു

പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരമെന്ന് തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററിലാണ്. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്‍റെ നില ...

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുൻകരുതലിന്‍റെ ഭാഗമായി കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വടക്കൻ ...

ദേശീയപാതയിലെ ഗതാഗത പ്രശ്നം ഉടൻ പരിഹാരം ഉണ്ടാക്കും

മൂടാടി, തിക്കോടി,പയ്യോളി, മൂരാട് പ്രദേശങ്ങളിലെ ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ഉയർന്നുവന്ന വെള്ളക്കെട്ടിനും യാത്രാ ദുരിതത്തിനും എത്രയും വേഗം പരിഹാരമുണ്ടാക്കാൻ ജില്ലാ കലക്ടർ പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി തടസ്സപ്പെട്ട കൾവർട്ടുകൾ ...

ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന സമയത്ത് സംസാരിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം

ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ നഷ്ടപ്പെടുത്തുന്ന തരത്തില്‍ പിറകിലെ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന്‍ സംസാരിച്ചാല്‍ പിഴ ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് നിര്‍ദ്ദേശം. ഈ നിയമം എങ്ങനെ നടപ്പിലാക്കണമെന്ന കാര്യത്തില്‍  മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ...

ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വ്യാസ പൗർണമിയോടനുബന്ധിച്ച് ഗുരുപൂജ മഹോത്സവം ആഘോഷിച്ചു

കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വ്യാസ പൗർണമിയോടനുബന്ധിച്ച് ഗുരുപൂജ മഹോത്സവം ആഘോഷിച്ചു. പ്രശസ്ത ചെണ്ടവാദ്യ കലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാരെ ആദരിക്കുകയും വിദ്യാലയസിക്രട്ടറിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജ നടത്തുകയും ചെയ്തു. ...

സംസ്ഥാനത്ത് മുദ്രപത്രത്തിന് ക്ഷാമം

സംസ്ഥാനത്ത് മുദ്രപത്രത്തിന് ക്ഷാമം. നാസിക്കിലെ പ്രസില്‍ നിന്ന് മുദ്രപ്പത്രങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിച്ച സര്‍ക്കാര്‍ തീരുമാനമാണ് ക്ഷാമത്തിന് കാരണം. ഒരു ലക്ഷം രൂപവരെയുള്ള ആധാരം രജിസ്ട്രേഷനുള്ള ഇ-സ്റ്റാമ്പിങ് പരീക്ഷണം പൂര്‍ത്തിയാകും മുമ്പേയാണ് മുദ്രപ്പത്രങ്ങള്‍ വാങ്ങുന്നത് ...

എംവിഡിയുടെ പേരില്‍ വ്യാജ സന്ദേശം; കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് അരലക്ഷം രൂപ നഷ്ടമായി

മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശങ്ങളയച്ച് ആളുകളില്‍ നിന്നും പണംതട്ടി ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ വന്ന മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്ത കോഴിക്കോട് കുന്ദമംഗലം ...