കീഴരിയൂർ: കഴിഞ്ഞ വിഷുദിനത്തിൽ ആരംഭിച്ച കീഴരിയൂർ വാർത്തകൾ വെബ് ചാനൽ ഇതിനോടകം കീഴരിയൂരിലെയും പരിസര പ്രദേശങ്ങളിലും ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന രൂപത്തിലായി മാറിയിട്ടുണ്ട്. നവ മാധ്യമ രംഗത്ത് കീഴരിയൂരും തങ്ങളുടെതായ സംഭാവന ചെയ്തു കൊണ്ടിരിക്കുന്നു. മുഖ്യധാര മാധ്യമങ്ങളിൽ പലപ്പോഴും ഇടം പിടിക്കാതെ പാർശ്വവൽക്കരിക്കുന്ന വാർത്തകൾ കീഴരിയൂർ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട് അത് ജനങ്ങളിൽചർച്ച ചെയ്യപ്പെടുകയും ചെയ്തത് സന്തോഷകരമായ അനുഭവമായി മാറി.ഇനിയും ഒരു പാട് നൂതനമായ കാര്യങ്ങൾ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. സേവന സന്നദ്ധരായ കുറച്ചാളുകളുടെയും വായനക്കരുടെയും സഹായത്തോടെ കൂടുതൽ ദിശാബോധത്തോടെ നമുക്ക് മുന്നോട്ട് പോകാം.
ഈ തിരുവോണ ദിനത്തിൽ കീഴരിയൂർ വാർത്ത ചാനൽ നാടിന് സമർപ്പിക്കുന്നു KV Blood Bank ആപ്പ് (Android app) അത്യാഹിതഘടത്തിൽ രക്തം കിട്ടാതെ വന്നാൽ ഈ ആപ്പ് നമുക്ക് ഉപകാരപ്പെടും. നമ്മുടെ നാട്ടിലെ രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവർ ഇതിൽ രജിസ്റ്റർ ചെയ്യുകയും ആവശ്യമുള്ളവർ ഈ ആപ്പിലെ വിവരങ്ങൾ ഉപയോഗിച്ചു ദാതാവിനെ വിളിച്ചു രക്തം ഉറപ്പിക്കുകയും ചെയ്യാം. ഈ പദ്ധതിയിൽ മുഴുവൻ സുമനസ്സുകളും രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്. നമ്മുടെ ശ്രമഫലമായ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ അത് ഏറ്റവും നല്ല പ്രവർത്തിയായി മാറും. ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും രജിസ്റ്റർ ചെയ്യാനും നിങ്ങൾ ഓരോരുത്തരും തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു
ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് https://play.google.com/store/apps/details?id=io.kodular.keezhariyourvarthakal.Blood_Camp&pcampaignid=web_share
ഈ ഓണസമ്മാനം കീഴരിയൂർ നെഞ്ചേറ്റുമെന്ന് പ്രതീക്ഷയോടെ
ഏവർക്കും ഓണാശംസകൾ നേരുന്നു.
എഡിറ്റോറിയൽ ബോർഡ്’
റിപ്പോർട്ടർ ഡെസ്ക്ക്.
കീഴരിയൂർ വാർത്തകൾ