കീഴരിയൂർ :കോരപ്ര പ്രദേശ വാസികൾക്ക് അപകട ഭീഷണിയുയർത്തി കുന്നുമ്മൽ പീടികയുടെ മുൻവശം സ്ഥാപിച്ചിട്ടുള്ള ട്രാൻസ് ഫോർമർ മാറ്റിസ്ഥാപിക്കണമെന്ന് സമീപ വാസികൾ ആവശ്യപെടുന്നു. വളരെ താഴ്ന്നതും റോഡിന് സമീപവുമായതിനാൽ ഇത് വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നതിനാൽ പഞ്ചായത്ത് അധികൃതരുടെയും കെ എസ് ഇ ബി യുടെയും അടിയന്തിരശ്രദ്ധ പതിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം