ഇന്ന് ലോക പുസ്തക ദിനം

By admin

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ:ഇന്ന് ലോക പുസ്തക ദിനമാണ്.’നിങ്ങളുടെ വഴി വായിക്കുക’എന്നതാണ് ഈ ദിനത്തിൻ്റെ സന്ദേശം.വൈവിദ്ധ്യപൂർണ്ണമായ പുസ്തകങ്ങളുടെ 12000 ൽ അധികം പുസ്തകങ്ങൾ ഒരുക്കിക്കൊണ്ട് നമ്മുടെ വള്ളത്തോൾ ഗ്രന്ഥാലയം കാത്തിരിക്കുകയാണ്. വായനയുടെ ഹൃദ്യമായ ലോകത്തേയ്ക്ക് ആർക്കും കടന്നുവരാം. ഇഷ്ടപുസ്തകങ്ങൾ തെരഞ്ഞെടുക്കാം. നമ്മുടെ ഗ്രന്ഥാലയം ലക്ഷ്യമിടുന്ന15000 പുസ്തകങ്ങൾ സാദ്ധ്യമാക്കാൻ ഒന്നിച്ച് പരിശ്രമിക്കാം. മാലത്ത് (ശ്രീശോഭ) രാജേഷ് തൻ്റെ പുസ്തക ശേഖരത്തിൽ നിന്നും വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകിക്കൊണ്ട് ഈ സദുദ്യമത്തിൽ പങ്കുചേർന്നു. നാടിൻ്റെ അക്ഷരപ്പുരയെ ചേർത്തു പിടിയ്ക്കാൻ അക്ഷരസ്നേഹികളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

--- പരസ്യം ---

Leave a Comment

error: Content is protected !!