--- പരസ്യം ---

ഉമ്മൻ ചാണ്ടി അനുസ്മരണത്തിൻ്റെ ഭാഗമായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി രക്തദാനം നടത്തി.-21 ഞായർ നേത്ര പരിശോധന ക്യാമ്പ് നടത്തും

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി MVR ക്യാൻസർ സെൻ്ററിൽ രക്തദാനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി രജിത കെ.വി , കോൺഗ്രസ്സ് ബൂത്ത് പ്രസിഡണ്ടുമാരായ ടി.എം പ്രജേഷ് മനു, ദീപക് കൈപ്പാട്ട് ,KSU നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് അർജുൻ ഇടത്തിൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അഫ്സൽ , റോഷൻ എന്നിവർ രക്തം നൽകി. 21 ന് ഞായറാഴ്ച നടുവത്തൂർ സൗത്ത് എൽ പി സ്കൂളിൽ വി ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര പരിശോധനാ ക്യാമ്പ് നടക്കുന്നുണ്ട്.

--- പരസ്യം ---

Leave a Comment