വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ ജി.എല്‍.പി.എസ്, വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ പഠന സൗകര്യങ്ങള്‍ ഒരുങ്ങി. വെള്ളാര്‍മല ജി.വി.എച്ച്.എസ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും മുണ്ടക്കൈ ജി.എല്‍.പി.എസ് മേപ്പാടി കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവര്‍ത്തിക്കുക. ഈ വിദ്യാലയങ്ങളിലേക്കുള്ള പുന:പ്രവേശനോത്സവം നാളെ രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ബഹു.പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആര്. കേളു അദ്ധ്യക്ഷത വഹിക്കും.
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ,വെള്ളാര്‍മല സ്കൂളുകളിലെ കുട്ടികള്‍ക്ക് മേപ്പാടിയില്‍ പഠന സൗകര്യങ്ങള്‍ ഒരുങ്ങി
Published on: