എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്റെ ചെലവ് മേയ് ഒന്നു മുതല്‍ കൂടും.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്റെ ചെലവ് മേയ് ഒന്നു മുതല്‍ കൂടും. ഓരോ മാസവുമുള്ള സൗജന്യ ഇടപാട് പരിധി കടക്കുന്നവര്‍ക്കാണ് കൂടുതല്‍ പണം നല്‍കേണ്ടി വരുക. നിലവില്‍ മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ മൂന്നു സൗജന്യ ഇടപാട് ബാങ്കുകള്‍ അനുവദിക്കുന്നുണ്ട്. മെട്രോ ഇതര പ്രദേശത്ത് അഞ്ച് സൗജന്യ ഇടപാടുകളും അനുവദിക്കുന്നു. ഈ സൗജന്യ ഇടപാടുകള്‍ക്ക് ശേഷം വരുന്ന ഓരോ ഉപയോഗത്തിനും 23 രൂപ വീതം ഈടാക്കും. നിലവില്‍ ഇത് 21 രൂപയാണ്.

എടിഎം ഇന്റര്‍ചെയ്ഞ്ച് ഫീസ് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതാണ് ചെലവ് വര്‍ധിക്കാന്‍ കാരണമായത്. ഒരു ബാങ്കിന്റെ എടിഎമ്മില്‍ മറ്റൊരു ബാങ്കിന്റെ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ തമ്മില്‍ കൈമാറുന്ന തുകയാണ് എടിഎം ഇന്റര്‍ചെയ്ഞ്ച് ഫീസ്. സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ക്ക് പുതിയ നിരക്ക് ബാധകമാണ്.

--- പരസ്യം ---

Leave a Comment

error: Content is protected !!