--- പരസ്യം ---

എന്താണ് ബെയിലി പാലം? (Bailey Bridge)

By aneesh Sree

Published on:

Follow Us
--- പരസ്യം ---

വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങ ളിൽ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്തനിവാരണ ത്തിനും , സൈനികാവശ്യങ്ങൾ ക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്പുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങൾ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച് കൂട്ടിച്ചേർത്താ ണിതു നിർമ്മിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി സിവിലിയൻ ആവശ്യങ്ങ ൾക്കായി ബെയിലി പാലം നിർമ്മിച്ചത് പമ്പാ നദിക്കു കുറുകെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്. റാന്നിയിലെ പമ്പാ നദിക്കു കുറുകെയുള്ള 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം നിർമ്മിച്ചത്. അടുത്ത രണ്ടു മാസത്തേയ്ക്ക് ഈ പാലത്തിലൂടെയാണ് ഭാരം കുറഞ്ഞ വാഹന ങ്ങൾ നദി കുറുകെക്കടന്നത്. 1996 നവംബർ 8 നാണ് റാന്നിയിൽ സൈന്യം ബെയിലി പാലം നിർമ്മിച്ചത്. ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന ഉരുക്കുകൊണ്ടുള്ള സവിശേഷമായ പാലമാണി ത്. ആദ്യമായി സൈനികാവശ്യത്തി നായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്.

ലഡാക്കിലെ ദ്രാസ് നദിക്കും , സുറു നദിക്കുമി ടയിൽ ആണിതു നിർമ്മിച്ചത്. അതിനു 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്നും 5,602 മീറ്റർ (18,379 ft) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ ആർമിയാണ് ഇത് സ്ഥാപിച്ചത്. 1942ൽ രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടിഷ് കാരനായ ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. ഉത്തര ആഫ്രിക്കയിലാണിത് ബ്രിട്ടിഷ് സൈന്യത്തിനായി നിർമ്മിച്ചത്. ലോകത്തെ മറ്റിടങ്ങളിൽ ബ്രിട്ടിഷുകാർ രണ്ടാം ലോകമഹായുദ്ധസമയത്ത് രൂപപ്പെടുത്തിയതാ ണ് ഇത്തരം പാലങ്ങൾ. ബ്രിട്ടിഷ്, കനേഡിയൻ, അമേരിക്കൻ കരസേനയാണിന്ന് ഇത്തരം പാലങ്ങൾ കൂടുതലായി ഉപയോഗിച്ചുവരുന്നത്.

ഇവയ്ക്ക് പല ഗുണങ്ങളുമുണ്ട്. ഇവ നിർമ്മി ക്കാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. കൂട്ടിച്ചേർക്കാൻ ഭാരം കൂടിയ യന്ത്രങ്ങളും വേണ്ട. തടികൊണ്ടും , സ്റ്റീൽ കൊണ്ടും മുമ്പു തന്നെ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഇതിന്റെ ചെറുഭാഗ ങ്ങൾ ഭാരം കുറഞ്ഞതും ചെറുതുമായതിനാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേയ്ക്ക് ട്രക്കിൽ കൊണ്ടുപോകാൻ പ്രയാസമില്ല. ഭാരം കുറഞ്ഞ ഭാഗങ്ങളായതിനാൽ കൈകൊണ്ടു തന്നെ വച്ചുപിടിപ്പിക്കാം. ക്രൈനിന്റെ ആവശ്യം വരുന്നില്ല. പക്ഷെ, ഇവ നല്ല ഉറപ്പുള്ളതാണ്. വലിയ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടു പോകാം. സിവിൽ എഞ്ചിനീയറിങ്ങിൽ ഇവ വളരെ കാര്യങ്ങൾക്കായി ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. നിർമ്മാണപ്രവർത്തന സമയം ഇവയുപയോഗിച്ച് താത്കാലികമായി നടപ്പാതകളും ചെരുവാഹനങ്ങൾക്കുള്ള പാലവും നിർമ്മിക്കുന്നു.

ബ്രിട്ടിഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന ഡൊണാൾഡ് ബെയിലി രണ്ടാം ലോകമഹാ യുദ്ധസമയത്തായിരുന്നു ആദ്യമായി ഇത്തര മൊരു പാലം നിർമ്മിച്ചത്.അദ്ദേഹം യുദ്ധത്തിനു സഹായകമായി ഉത്തരാഫ്രിക്കയിൽ ബ്രിട്ടന്റെ ടാങ്കുകൾക്ക് ദുർഘടമായ മലനിരകൾ കടന്നു പോകാൻ നിർമ്മിച്ചത്. ഒരു ഹോബിപോലെയാ ണ് അദ്ദേഹം പാലങ്ങൾ നിർമ്മിച്ചിരുന്നത്. അതിൽ ഒരു പാലത്തിന്റെ മാതൃക തന്റെ ഉന്നതോദ്യോഗസ്ഥനെ കാണിക്കുകയും അതിൽ എന്തോ ഉപയോഗക്ഷമത കണ്ട അദ്ദേഹം അതു നിർമ്മിക്കാൻ അനുമതി നൽകി. മിലിട്ടറി എഞ്ചിനീയറിങ്ങ് എക്സ്പെരി മെന്റൽ ഏസ്റ്റാബ്ലിഷ്മെന്റിൽ 1941ലും 1942ലും ചേരുകയും ഈ പാലം ഉണ്ടാക്കി പരീക്ഷിക്കുക യും ചെയ്തു.

പല തരത്തിൽ ഇതു നിർമ്മിച്ചുനോക്കി. താങ്ങു പാലം, ആർച്ചു പാലം, പരന്ന ട്രസ്സ് പാലം എന്നിങ്ങനെ പല രൂപത്തിലും ഉണ്ടാക്കി. ആവോൺ നദിക്കും സ്റ്റൗർ നദിക്കും അടുത്തു ള്ള ചതുപ്പു പ്രദേശത്തെ (സ്റ്റാൻപിറ്റ് ചതുപ്പു കൾ) കുറുകെമുറിക്കുന്ന മതർ സില്ലേഴ്സ് ചാനലിനു മുകളിലൂടെയാണിത് ആദ്യം നിർമ്മിച്ചത്. അത് അവിടെ ഒരു (50°43′31″N 1°45′44″W) പ്രവർത്തനക്ഷമമായ പാലമായി ഇന്നും പ്രവർത്തിച്ചുവരുന്നു. അങ്ങനെ അനേകം പരീക്ഷണ നിർമ്മാണ ത്തിനും ഉപയോഗത്തിനും ശേഷം ഇത് കോർപ്സ് ഓഫ് റോയൽ മിലിട്ടറി എഞ്ചിനീയേഴ് സിനായി നൽകപ്പെട്ടു. അങ്ങനെ ഉത്തര ആഫ്രിക്കയിൽ 1942ൽ ഉപയോഗിക്കപ്പെട്ടു. 1944 ആയപ്പൊഴെയ്ക്കും ഇതു കൂടുതൽ നിർമ്മിച്ചുതുടങ്ങി. യു. എസ്. ഇതിനു അനുമതി കൊടുത്തു. അവർ അവരുടേതായ രൂപകല്പന യാണ് പിന്തുടർന്നത്. ബെയിലിക്ക് തന്റെ കണ്ടു പിടിത്തതിന്, പ്രഭു പദവി ലഭിക്കുകയു ണ്ടായി.

--- പരസ്യം ---

Leave a Comment