പേരാമ്പ്ര : നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം പയ്യോളി ക്ലസ്റ്ററിലെ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ ദത്ത് ഗ്രാമത്തിലെ വീട്ടമ്മയ്ക്ക് ഉപജീവനത്തിനായി ആടിനെ നൽകി കൊണ്ട് നിർവ്വഹിച്ചു. വിദ്യാലയത്തിന് സമീപമുള്ള വീടുകളിലെ പാഴ് വസ്തുക്കൾ ശേഖരിച്ച് വിപണനം ചെയ്ത തുക ഉപയോഗിച്ച് ആണ് പദ്ധതി നടപ്പാക്കിയത് റീജണൽ പ്രോഗ്രാം കോഡിനേറ്റർ ശ്രീചിത്ത് എസ് പരിപാടി ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പാൾ കെ സമീർ അധ്യക്ഷതവഹിച്ചു പ്രോഗ്രാം ഓഫീസർ ഷോബിൻ കെ കെ വളണ്ടിയർ സെക്രട്ടറി അധീന വിനോദ് എന്നിവർ സംസാരിച്ചു ജ്യോതിഷ് എൻ കെ സ്വാഗതവുംമഞ്ജരി ആബ്ച്ചീ നമ്പ്യാർ നന്ദിയും പറഞ്ഞു
ഫ