നടുവത്തൂർ : എ.കെ.ജി സാംസ്കാരിക കേന്ദ്ര നടുവത്തൂർ വിവിധ മേഘലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും യുവ എഴുത്തുകാരായ ഷാജീവ് നാരായണൻ, സുബിഷ് അരിക്കുളം എന്നിവരെ ആദരിക്കുകയും ചെയ്തു.നാടിൻ്റെ ആദരമായി മാറിയ അനുമോദന ചടങ്ങ് മധു കിഴക്കയിൽ ഉദ്ഘാടനം ചെയ്തു സംസ്കാരിക കേന്ദ്രം ലോഗോ എഴുത്തുകാരൻ മുരളീധരൻ നടേരി നിർവഹിച്ചു. കെ സി സുരേഷ് അദ്ധ്യക്ഷനായി ചടങ്ങിൽ കാരടി പറമ്പത്ത് ബാലകൃഷണൻ ,പുളിയങ്ങാട്ട് മിത്തൽ കുമാരൻ,ചെറിയ നടമ്മൽ ചോയി,കണ്ടംമ്പത്ത് മിത്തൽ രാഘവൻ,കച്ചേരിപറമ്പിൽ മാധവി,പുളിയുള്ള കണ്ടി കലന്തർ, പി.എം അബൂബക്കർ, പാറക്കി മീത്തൽ ബാലൻ, പോത്തിലാട്ട് രാജൻ, ദാമു നായർ, വി. ഉണ്ണി ശരണ്യ എന്നിവർ ഉന്നത വിജയികൾക്ക് ഉപഹാരം നൽകി, ആർദ്ര എസ്, ഫിദ ഫാത്തിമ, സി. കെ ബാലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ഇ.യം രാധാകൃഷ്ണൻ സ്വാഗതവും ഹരി നാരായണൻ നന്ദിയും പറഞ്ഞു
ഏ.കെ.ജി സാംസ്കാരിക കേന്ദ്രത്തിൻ്റെ നേത്യത്വത്തിൽ ഉന്നത വിജയികളെ പഴയ കാല പാർട്ടി പ്രവർത്തകർ അനുമോദിച്ചു
By aneesh Sree
Updated on: