കീഴരിയൂർ : ഒപ്പം റസിഡൻസ് അസോസിയേഷൻ പട്ടാമ്പുറത്ത് താഴ കീഴരിയൂർ വനിതാ കമ്മിറ്റി രൂപീകരിച്ചു. റസിഡൻസ് അസോസിയേഷൻ ഉദ്ഘാടനം 2025 ജനുവരി നാലിന് തിരുമംഗലത്ത് മീത്തൽ നടക്കും. സുചിത്ര ബാബു (പ്രസിഡന്റ്). ഷിബിന ദിനേശൻ (സെക്രട്ടറി) ഹസീന ഷാജു (വൈ.പ്രസി.). നിഷ പ്രകാശൻ മൂശാരി കണ്ടി വൈ.പ്രസി.). ഷൈജ പ്രേമൻ Cജോ.സെക്രട്ടറി). പുഷ്പ സുരേഷ് (ജോ.സെക്ര.). ഷൈനി വിബീഷ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി 17 അംഗ എക്സികുട്ടീവുകളെയും തിരഞ്ഞെടുത്തു . യോഗത്തിൽ ശിവാനന്ദൻ നെല്ല്യാടി അധ്യക്ഷത വഹിച്ചു . സുമതി കെ കെ സ്വാഗതവും അനീഷ് യു.കെ, പ്രകാശ് സി.പി ,ബഷീർ താജ് എന്നിവർ സംസാരിച്ചു. സുചിത്ര ബാബു നന്ദി രേഖപ്പെടുത്തി.
ജനുവരി 4 ന് ഒപ്പം റസിഡൻസ് അസോസിയേഷൻ ഔദ്യോഗിക ഉദ്ഘാടനം നടക്കും കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല ടീച്ചർ ഉദ്ഘാടനം നിർവഹിക്കും ശ്രീജിത് വിയ്യൂർ മുഖ്യപ്രഭാഷണം നടത്തും. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. എം രവീന്ദ്രൻ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഇ.എം മനോജ് , എം സുരേഷ് എന്നിവർ പങ്കെടുക്കും. ചടങ്ങിൽ വ്യക്തിഗതമികവ് നേടിയവരെ ആദരിക്കും.