18നും 35 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്കു തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാമിഷൻ മേലടി ബ്ലോക്കിന്റെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 2024 ആഗസ്ത് 31 ശനിയാഴ്ച മേപ്പയൂർ സലഫി ഐ ടി ഐ ക്യാമ്പസ്സിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിയ്ക്ക് രജിസ്ട്രേഷൻ ആരംഭിക്കും.
എസ്എസ്എൽസി മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള യുവജങ്ങൾക്ക് മേളയിൽ പങ്കെടുക്കുവാൻ സാധിക്കും. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. പത്തിലധികം കമ്പനികളിൽ നിന്നുള്ള തൊഴിലവസരങ്ങളാണ് മേളയിലൂടെ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നത്.വിശദ വിവരങ്ങൾക്ക് കുടുംബശ്രീ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഈ അവസരം തൊഴിലന്വേഷകരായ 18 നും 35നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾ പരമാവധി പ്രയോജനപ്പെടുത്തുക. താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക
കുടുംബശ്രീ തൊഴിൽ മേള ആഗസ്റ്റ് 31ന്
By aneesh Sree
Published on: