കീഴരിയൂർ :കണ്ണോത്ത് യുപി സ്കൂളിൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന കെ ലിഗ ദി ഫുട്ബോളിന് തുടക്കമായി. അഖിലേന്ത്യ ഫുട്ബോൾ താരം ബിനു പാലക്കുളം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശശി പാറോളി അധ്യക്ഷനായി. എ ശ്രീജ, എ വി ഷക്കീല, കെ.അബ്ദുറഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് കെ ഗീത സ്വാഗതവും പിസി ഷുഹൈബ് നന്ദിയും പറഞ്ഞു.

15 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ഫെബ്രുവരി 14 ന് അവസാനിക്കും.ആദ്യ മത്സരത്തിൽ എഫ് സി റോയൽ വാരിയേഴ്സ എഫ്സി ടൈറ്റാൻ ഡൈനോമോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.നാളെ നടക്കുന്ന മത്സരത്തിൽ സ്കൈ കിങ്സ് എഫ് സിയും സിക്സ് സ്റ്റാർ എഫ്സിയും ഏറ്റുമുട്ടും