--- പരസ്യം ---

കണ്ണോത്ത് യു പി സ്കൂളിൽ രാമായണ മാസാചരണ പരിപാടി നടത്തി

By neena

Published on:

Follow Us
--- പരസ്യം ---

കണ്ണോത്ത് യു പി സ്കൂൾ കാളിദാസ സംസ്‌കൃത സമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണം വിവിധ പരിപാടികളോടെ നടത്തി. ഗോവിന്ദൻ മാസ്റ്റർ നരക്കോട് വിദ്യാർത്ഥികൾക്ക് രാമായണ കഥ പറഞ്ഞു കൊടുത്ത് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് കെ. ഗീത അധ്യക്ഷയായി.

ബി. ഡലീഷ്, സി.എം പവീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി രാമായണ പ്രശ്നോത്തരി നടത്തി. പ്രശ്നോത്തരി മത്സരത്തിൽ റിഷിക ഏ.കെ ഒന്നാം സ്ഥാനവും പാർവ്വതി കെ.പി രണ്ടാം സ്ഥാനവും ചൈത്ര ദിനേശൻ മൂന്നാം സ്ഥാനവും നേടി. പാരായണ മത്സരത്തിൽ വൈഗ എ.എം ഒന്നാം സ്ഥാനവും പാർവ്വതി കെ.പി രണ്ടാം സ്ഥാനവും കീർത്തി അനന്ദ്, ശാലു പ്രിയ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. ടി. കെ മോളി സ്വാഗതവും കെ. അബ്ദുറഹ്‌മാൻ നന്ദിയും പറഞ്ഞു.

--- പരസ്യം ---

Leave a Comment