കീഴരിയൂർ : കനൽ പാട്ടുകൂട്ടം വനിതാ ശിങ്കാരി മേളം അരങ്ങേറ്റം പതിനൊന്നാം വാർഡ് മെമ്പർ ശ്രീ മനോജ് ഇ.എം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ശിങ്കാരി മേള അരങ്ങേറ്റം പുലരി വായന ശാല ഗ്രൗണ്ടിൽ നടന്നു. മ
ഓരോ ദിവസവും കഠിന പരിശീലനത്തിലൂടെ പ്രായഭേദമന്യേ ഉള്ള സ്ത്രീകളാണ് അരങ്ങേറ്റം നടത്തിയത്. വനിതാ ശിങ്കാരി മേളത്തിന് സുജീന്ദ്രകുമാർ ,സുധീപ് എന്നിവരാണ് പരിശീലനം നൽകിയത് വി.കെ അശോകൻ വാളിക്കണ്ടി സംഘാടനത്തിന് നേതൃത്വം നൽകി