--- പരസ്യം ---

കരിപ്പൂര്‍ വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് നിരക്ക് നാലിരട്ടി വര്‍ധിപ്പിച്ചു

By neena

Published on:

Follow Us
--- പരസ്യം ---

കരിപ്പൂര്‍ വിമാനത്താവളത്തിലെ വാഹന പാര്‍ക്കിങ് നിരക്ക് നാലിരട്ടി വരെ വര്‍ധിപ്പിച്ചു. കൂട്ടിയ വാഹന പാര്‍ക്കിങ് നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

ഏഴ് സീറ്റ് വരെയുള്ള കാറുകള്‍ക്ക് ആദ്യത്തെ അരമണിക്കൂര്‍ പാര്‍ക്കിങ്ങിന് 20 രൂപ എന്നത് 50 രൂപയാക്കി വര്‍ധിപ്പിച്ചു. ഏഴ് സീറ്റിന് മുകളിലുള്ള എസ്‌യുവി കാറുകള്‍ക്കും മിനി ബസുകള്‍ക്കും ആദ്യത്തെ അരമണിക്കൂര്‍ പാര്‍ക്കിങ്ങിന് 20 രൂപയില്‍ നിന്ന് 80 രൂപ വരെയും ആക്കി. അരമണിക്കൂര്‍ കഴിഞ്ഞാല്‍ യഥാക്രമം 65 രൂപ, 130 രൂപ എന്നിങ്ങനെ വര്‍ധിക്കും.

ഇരുചക്ര വാഹനങ്ങള്‍ക്ക് പത്തുരൂപയും അരമണിക്കൂര്‍ കഴിഞ്ഞാല്‍ 15 രൂപയുമാണ് ഫീസ്. വിമാനത്താവളത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാതെ പുറത്ത് കടക്കുന്ന വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന ആറ് മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആക്കി ഉയര്‍ത്തിട്ടുണ്ട്.

--- പരസ്യം ---

Leave a Comment