--- പരസ്യം ---

കരുമലയില്‍ പിക്കപ്പ് വാന്‍ അപകടപ്പെട്ട് അപകടം രണ്ടു പേർക്ക് പരിക്ക്

By neena

Published on:

Follow Us
--- പരസ്യം ---

ബാലുശേരി:കരുമലയില്‍ പിക്കപ്പ് വാന്‍ അപകടപ്പെട്ടു.നിയന്ത്രണം വിട്ട വാൻ കീഴ്മേല്‍ മറിഞ്ഞ്  മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ഡ്രൈവര്‍ കൃഷ്ണകുമാര്‍, മുഹമ്മദ് റഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും വാഹനത്തിനുള്ളില്‍ കുടുങ്ങി. ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടം. ഒന്നര മണിക്കൂർ ശ്രമത്തിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. ഹൈവെ പോലീസും, നരിക്കുനിയില്‍ നിന്നും ഫയര്‍ റസ്ക്യ സംഘവും എത്തി ഡോര്‍ കട്ട് ചെയ്തശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവര്‍ക്കും പരുക്കേറ്റു.

പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തിയെടുക്കുകയായിരുന്നു.മാങ്ങ കയറ്റി മഞ്ചേരിയില്‍ നിന്നും താമരശ്ശേരി -ബാലുശ്ശേരി വഴി തലശ്ശേരിക്ക് പോകുകയായിരുന്നു.

 പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.   ഹൈവെ പോലീസ് എസ്ഐ ഇ.പ്രദീപ്, പോലീസുകാരായ എംപി.ദീപക്, കെ.മനു, ഡ്രൈവര്‍ എന്‍. നവാസ്, നരുക്കുനിയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ് കരുമല വളവ്.

--- പരസ്യം ---

Leave a Comment