കളിക്കൂട്ടം ഗ്രന്ഥശാല മുതിർന്ന പൗരൻമാരുടെ സംഗമം സംഘടിപ്പിച്ചു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

.കീഴരിയൂർ : നടുവത്തൂർ ,കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിലെ പരിപാടിയിൽ വാർഡ് മെമ്പർ അമൽ സരാഗ അധ്യക്ഷത വഹിച്ചു. അബ്ദുള്ള ഹാജി സിപി, പത്മാവതി ഗോപാലൻ നായർ, ബുവനമ്മജോർജ്, അബ്ദുറഹിമാൻ കീഴത്ത് ,കെ കെ ദാസൻ എന്നിവർ പ്രസംഗിച്ചു ഡോ :മോഹനൻ നടത്തൂരിന് കളിക്കൂട്ടം ഗ്രന്ഥശാല പ്രവർത്തകർ ചേർന്ന് ഉപഹാരം നൽകി ആദരിച്ചു. പകൽ വീടിൻ്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നതിനായി പത്മാവതി ഗോപാലൻ നായർ പ്രസിഡണ്ട് , ബുവനമ്മ ജോർജ് (വൈ: പ്രസിഡന്റ് )കെ കെ ദാസൻ (സെക്രട്ടറി) ടി നാരായണൻ നായർ (ഖജാൻജി) എന്നിങ്ങനെ 17 അംഗ കമ്മിറ്റി രൂപീകരിച്ചു. രാജൻ നടുവത്തൂർ സ്വാഗതവും സുധീർ കെ നന്ദിയും പറഞ്ഞു.

--- പരസ്യം ---

Leave a Comment

error: Content is protected !!