കാലിക്കറ്റിൽ അഞ്ച് ശതമാനം ഫീസ് കൂട്ടുന്നു

By Manojan Kurumayil Thazha

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട്‌:കാലിക്കറ്റ് സർവകലാശാലയിൽ എല്ലാ സേവനങ്ങൾക്കും അഞ്ച് ശതമാനം ഫീസ് വർദ്ധിപ്പിക്കാൻ തിങ്കളാഴ്ചചേർന്ന സിൻഡിക്കേറ്റ് തീരുമാനം. ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, ലാബ് ഫീസ്, പ്രവേശന ഫീസ്, കോഷൻ ഡിപ്പോസിറ്റ്, ഓൺലൈൻ രജിസ്ട്രേഷൻ ഉൾപ്പെടെ എല്ലാ വിഭാഗത്തിലും വർധനയുണ്ടാകും.

സർവകലാശാലയ്ക്കുകീഴിലുള്ള സ്വാശ്രയകോളേജുകളിലെ അധ്യാപകർക്ക് യുജിസി യോഗ്യത നിർബന്ധമാക്കാനുള്ള തീരുമാനം പ്രതിഷേധം കണക്കിലെടുത്ത് താത്കാലം മരവിപ്പിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. എല്ലാ കോളേജുകളിൽനിന്നും അധ്യാപകരുടെ വിശദാംശങ്ങൾ ശേഖരിക്കും. ഇത് ഡോ. റിച്ചാർഡ് സ്കറിയ കൺവീനറായ സിൻഡിക്കേറ്റ് ഉപസമിതി പഠിച്ചശേഷം അന്തിമതീരുമാനമെടുക്കും. സ്വാശ്രയ കോളേജുകളിലെ ഗുണനിലവാരം കൂട്ടാൻ അധ്യാപകരുടെ യോഗ്യത ഉറപ്പാക്കുക എന്നത് സർവകലാശാലയുടെ ഉത്തരവാദിത്വമാണെന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ യോഗത്തിൽ പറഞ്ഞു.

മറ്റു പ്രധാന തീരുമാനങ്ങൾ

* വിവിധ കോളേജുകളിലായി എട്ട് യുജി പ്രോഗ്രാമുകളും ഏഴ് പിജി പ്രോഗ്രാമുകളും വിദ്യാർഥികൾ ഇല്ലാത്തതിനാൽ അടുത്തവർഷം മരവിപ്പിക്കാൻ അനുമതി നൽകി. ഏറ്റവും കൂടുതൽ കോഴ്സുകൾ റദ്ദ് ചെയ്തത് വയനാട് പുൽപ്പള്ളി എസ്എൻഡിപി യോഗം എം.കെ. രാഘവൻ മെമ്മോറിയൽ കോളേജിലാണ്. ആറു പ്രോഗ്രാമുകളാണ് റദ്ദാക്കിയത്.

* സർവകലാശാലാ പഠനവകുപ്പുകളിലെയും അംഗീകൃത റിസർച്ച് സെൻററുകളിലേയും പിഎച്ച്ഡി പ്രവേശനത്തിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് ഓരോ വർഷവും രണ്ട് സീറ്റുകൾ സംവരണംചെയ്യും.

* ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും അറബിക് കോളേജുകളിലും 2025-26 അധ്യായനവർഷം താത്കാലികമായി 20ശതമാനം സീറ്റ് വർധിപ്പിക്കും.

* പരീക്ഷാ കൺട്രോളർ ഡോ. ഗോഡ്‌വിൻ സാമ്രാജ് വിരമിക്കുന്നതിനാൽ ബോട്ടണി വകുപ്പിലെ ഡോ. പി. സുനോജ് കുമാറിന് താത്കാലികച്ചുമതല നൽകും.

* പതിനൊന്നാം പെൻഷൻ പരിഷ്കരണം പ്രകാരമുള്ള കുടിശ്ശികയുടെ അവസാന ഗഡു നൽകും.

* മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്ക് ടിഎ, ഡിഎ നൽകുന്നതുമായി ബന്ധപ്പെട്ട് വിശദപഠനം നടത്താൻ ഉപസമിതി രൂപവത്കരിച്ചു.

* മുഴുവൻസമയ പിഎച്ച്ഡി വിദ്യാർഥികളിൽനിന്ന് പിജി വിദ്യാർഥികൾക്ക് ബാധകമായ സ്റ്റുഡന്റ്സ് യൂണിയൻ ഫീസ് ഈടാക്കും.

--- പരസ്യം ---

Leave a Comment

error: Content is protected !!