--- പരസ്യം ---

കീം മൂന്നാം ഘട്ട അലോട്ട്മെന്റിന് ഓപ്ഷന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം

By neena

Published on:

Follow Us
--- പരസ്യം ---

എഞ്ചിനിയറിംഗ്, ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റിനായി നല്‍കിയിരുന്ന ഓപ്ഷനുകള്‍ എല്ലാം റദ്ദ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പ്രവേശനത്തിനായി ഒന്നാംഘട്ടത്തില്‍ സമര്‍പ്പിച്ച ഓപ്ഷനുകള്‍ മൂന്നാം ഘട്ടത്തില്‍ പരിഗണിക്കില്ല. എഞ്ചിനിയറിംഗ്, ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിന് പരിഗണിക്കപ്പെടണമെങ്കിൽ പുതിയതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം.

ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ക്കും ലഭിക്കാത്തവര്‍ക്കും ഇതുവരെ അലോട്ട്മെന്റ് നടപടികളില്‍ പങ്കെടുക്കാത്തവര്‍ക്കും പുതിയതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നാംഘട്ട അലോട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണ്. ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഫീ ബാധകമാണ്.

മുന്‍ വര്‍ഷങ്ങളിലേത് പോലെ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ മാത്രം നടത്തിയാല്‍ അലോട്ട്മെന്റിനായി പരിഗണിക്കുന്നതല്ല. ഓപ്ഷന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്. ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേയ്ക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ആര്‍ക്കിടെക്ചര്‍ കോഴ്സിന്റെ രണ്ടാം ഘട്ട അലോട്ട്മെന്റ് ആയതിനാല്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഓപ്ഷനുകള്‍ ഈ ഘട്ടത്തില്‍ പരിഗണിക്കണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യമായ കോളജുകള്‍ നിര്‍ബന്ധമായും സെലക്ട് ചെയ്ത് ഓപ്ഷന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. ഇവര്‍ക്ക് ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഫീ ബാധകമായിരിക്കില്ല.

--- പരസ്യം ---

Leave a Comment