സെറിബ്രൽ പാൾസിയെ അതി ജീവിച്ച് ഇന്ത്യൻ സിവിൽസർ വീസിലെത്തിയ ആദ്യമലയാളി ശാരിക ഇനി റെയിൽവേമാ നേജ്‌മെന്റ് സർവീസിന്റെ ഭാഗം. ആർഎംഎസിലേക്കുള്ള നിയമന ഉത്തരവ് പേഴ്സണൽ മന്ത്രാലയം കഴിഞ്ഞ ദിവസം നൽകി.
വടകര കീഴരിയൂർ എരേമ്മൻകണ്ടി ശശിയുടെയും രാഖിയുടെയും മകളായ എ കെ ശാരികയെ സെറിബ്രൽ പാൾസി ജന്മനാ ബാധിച്ചിരുന്നു. രോഗബാധിതയായ ശാരിക ചക്രക്കസേരയിലിരുന്നാണ് ജീവിതത്തിന്റെ സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്തത്. ഇടതുകൈയിലെ മൂന്ന് വിരലുകളേ ശാരികയ്ക്ക് ചലിപ്പിക്കാനാകൂ. ഭി ന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമിയുടെ സ്ഥാപകൻ ഡോ. ജോബിൻ എസ് കൊട്ടാരം ആരംഭിച്ച ‘പ്രൊജക്റ്റ് ചിത്ര ശലഭം’ പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തോടെയാണ് ശാരികയുടെ ജീവിതം പുതിയ വഴിയിലേക്ക് തി രിഞ്ഞത്.
കഴിഞ്ഞ സിവിൽ സർവീസ്
ശാരിക
പരീക്ഷ പാസായി ഡൽഹിയിൽ നടന്ന ഇന്റർവ്യൂവിലും മി കവുതെളിയിച്ചു. 922-ാം റാങ്കാ യിരുന്നു ശാരികയ്ക്ക്. പ്രതിസ
ന്ധികളോടും ജീവിതാവസ്ഥകളോടും പടവെട്ടി ശാരിക റെയിൽവേ മാനേജ്‌മെൻ്റ് സർവീസി നൊപ്പം യാത്ര തുടങ്ങുകയാണ്.