കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് ഓണം വിപണനമേള കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം സുനിലിൽ നിന്ന് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ആദ്യ വില്പന ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ അധ്യക്ഷം വഹിച്ചു. സി.ഡി.എസ് മെമ്പർമാർ എം.ഇ. സി, അഗ്രി സി. ആർ പി , അക്കൗണ്ടൻ്റ് ,സംരംഭകർ, ബ്ലോക്ക് കോഡിനേറ്റർ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സി.ഡി. എസ് ചെയർപേഴ്സൺ വിധുല .വി.എം സ്വാഗതവും വൈസ് ചെയർപേഴ്സൺശോഭ കാരയിൽ നന്ദിയും പറഞ്ഞു
കീഴരിയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് ഓണം വിപണനമേള ഉദ്ഘാടനം ചെയ്തു.
By aneesh Sree
Published on: