കീഴരിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മറ്റി P H C ക്കു മുൻപിൽ ധർണ്ണ നടത്തി .കീഴരിയൂർ പഞ്ചായത്ത് ഭരണ സമിതി PHC യോട് കാണിക്കുന്ന അനാസ്ഥ , ആശുപത്രിയിൽ ശുദ്ധജലം എത്തിക്കുക , PHC FHC ആയി ഉയർത്തിയിട്ടും ആശുപത്രിയുടെ OP പ്രവർത്തനസമയം പഴയതു പോലെ വൈകുനേരം 6 മണിവരെയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത് .ആശുപത്രി തുടങ്ങി ഇത്ര കാലമായിട്ടും അവിടെയ്ക്ക് വെള്ളമെത്തിക്കാൻ ഒരു നടപടിയും ഇന്നേവരെ പഞ്ചായത്ത് അധികൃതർ കൈകൊണ്ടിട്ടില്ല. ദിനംപ്രതി നൂറു കണക്കിനു രോഗികൾ എത്തുന്ന ആശുപത്രിയിൽ 18 ജീവനക്കാരും ഉണ്ട് . അവർക്കു ശരിയായി ശുചിമുറി പോലും നിർമ്മിച്ചിട്ടില്ല. ഉള്ളത് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ് . പഞ്ചായത്ത് ഫണ്ട് ദുർവിനിയോഗം നടത്തുന്ന രീതിയാണ് പഞ്ചായത്ത് ഭരണ സമിതി നടത്തുന്നതെന്നും ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ പ്രതിഷേധം ഉയരുമെന്ന് ധർണ്ണയിൽ ഉന്നയിച്ചു . പി ടി ഷാജി സ്വാഗതം പറഞ്ഞു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാമചന്ദ്രൻ മാസ്റ്റർ ധർണ്ണ ഉദ്‌ഘാടനം നിർവഹിച്ചു മണ്ഡലം പ്രസിഡന്റ് ശിവൻമാസ്റ്റർ എം എം ഉണ്ണികൃഷ്ണൻ മാസ്റ്റർ ബാബുമാസ്റ്ററ് രാമചന്ദ്രൻ ഇടത്തിൽ വാർഡ്‌മെമ്പർ ജലജ കുറുമയിൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു നാരായണൻ സുധാനിവാസ് നന്ദി പറഞ്ഞു .
കീഴരിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മറ്റി P H C ക്കു മുൻപിൽ ധർണ്ണ നടത്തി
By neena
Published on: