--- പരസ്യം ---

കീഴരിയൂർ ബോംബു കേസ് സ്മൃതി മണ്ഡപം ഹാൾ ഉദ്ഘാടനം ചെയ്തു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ : പേരാമ്പ്ര നിയോജക മണ്ഡലം എം.എൽ എ ടി.പി രാമക്യഷ്ണൻ്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച കീഴരിയൂർ ബോംബു കേസ് സ്മൃതി മണ്ഡപം ഹാൾ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം സുനിൽ, കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ എം.പി ശിവാനന്ദൻ, മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ എം.എം രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ഐ.സജീവൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നിഷ വല്ലിപ്പടിക്കൽ മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിത ബാബു,പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ , സവിത നിരത്തിൻ്റെ മീത്തൽ കുറ്റ്യോ യത്തിൽ ഗോപാലൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ ബാബു, ഇടത്തിൽ ശിവൻ മാസ്റ്റർ , ടി.കെ വിജയൻ, ടി. കുഞ്ഞിരാമൻ മാസ്റ്റർ,ടി.യു സൈനുദ്ദീൻ, കെ.ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു. എ.ഇ ദീപ റിപ്പോർട്ട് അവതരിപ്പിച്ചു ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. അൻസാർ നന്ദി രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാർ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വന്ന സ്കൗട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

--- പരസ്യം ---

Leave a Comment